Advertisment

ജിക്‌സര്‍ ശ്രേണിയുടെ വില വര്‍ധിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സ്‌കൂട്ടറുകളുടെ വില വര്‍ധനവിന് പിന്നാലെ ജിക്‌സര്‍ ശ്രേണിയുടെ വില വര്‍ധിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി.സുസുക്കി ജിക്‌സര്‍, ജിക്‌സര്‍ SF, ജിക്‌സര്‍ SF മോട്ടോജിപി, എന്നിവയുടെ വിലയാണ് നിര്‍മ്മാതാക്കള്‍ വര്‍നവ് വരുത്തിയിരിക്കുന്നത്. ജിക്‌സറിന് 2,040 രൂപയും ജിക്‌സര്‍ SF പതിപ്പില്‍ 2,041 രൂപയും ജിക്‌സര്‍ SF മോട്ടോജിപി പതിപ്പില്‍ 2,070 രൂപയുടെ വര്‍ധനവുമാണ് നിര്‍മ്മാതാക്കള്‍ വരുത്തിയിരിക്കുന്നത്.

Advertisment

publive-image

154.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് മൂന്ന് മോഡലുകള്‍ക്കും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 13.4 bhp കരുത്തും 13.8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്‍വശത്ത് ഏഴ് വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈരാക്യം ചെയ്യുന്നത്.

auto news suzuki
Advertisment