നീ എന്തിനാണ് ചിമ്പു ജനിച്ചത് – അച്ഛന്‍ ടി രാജേന്ദര്‍ മകനോട്‌ ചോദിച്ചത് !

ഫിലിം ഡസ്ക്
Wednesday, February 28, 2018

തന്റെ മകനായി ജനിച്ചതു കൊണ്ടു മാത്രമാണ് ചിമ്പുവിന് ഈ ദുരിതങ്ങള്‍ നേരിടേണ്ടി വന്നതെന്ന് തുറന്നടിച്ചുകൊണ്ടാണ് ടി രാജേന്ദര്‍ രംഗത്ത് . താന്‍ ഒരിക്കലും ചിമ്പുവിനെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിക്കില്ലെന്ന് രാജേന്ദര്‍ വ്യക്തമാക്കി.

ചിമ്പുവിന്റെ ചിത്രങ്ങള്‍ പകുതി വഴിക്ക് നിന്നു പോകുന്നതും, അതേതുടര്‍ന്ന് പ്രൊഡക്ഷന്‍ സ്‌റ്റേജില്‍ പല പ്രശ്‌നങ്ങളും നേരിടുന്നതും പതിവായതോടെ ചിമ്പുവിന് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം നടക്കുകയാണ്.

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ചിമ്പുവിന് ചുവപ്പു കാര്‍ഡ് നല്‍കാന്‍ നീക്കം നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കാണ് സംവിധായകനായ പിതാവ് ടി രാജേന്ദറിന്റെ മറുപടി .

രാജേന്ദറുടെ വാക്കുകള്‍ ഇങ്ങനെ:

ഞാന്‍ അനുഭവിച്ച ദുരിതങ്ങളൊന്നും പോരെ. നീ എന്തിനാണ് ചിമ്പു ജനിച്ചത്? ഞാന്‍ ജനിച്ചത് എന്തിനാണെന്ന് ഞാന്‍ മനസിലാക്കുന്നതിന് മുമ്പ് തന്നെ നീ എന്തിനാണ് ജനിച്ചത്?

ചെറുപ്പം മുതല്‍ സിനിമയുടെ ഭാഗമായ ഒരു വ്യക്തിക്ക് ചുവപ്പു കാര്‍ഡ് നല്‍കുമെന്ന് അവര്‍ പറയുന്നു. ചുവപ്പോ, പച്ചയോ, മഞ്ഞയോ, നല്‍കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. ചിമ്പുവിന്റെ വഴി വേറെയാണ്.

ജെല്ലിക്കെട്ട് പോലെയുള്ള വിഷയങ്ങളില്‍ അവന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും, എന്ത് പ്രതിഷേധവും നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അദേഹം വ്യക്തമാക്കി. തങ്ങള്‍ ആരുമായാണ് സഹകരിക്കുന്നത് എന്നതും വ്യത്യസ്തമാണെന്നും, എന്നാല്‍ നിലവില്‍ ആരുമായും സഹകരിക്കുന്നില്ലെന്നും രാജേന്ദര്‍ തുറന്നടിച്ചു.

×