Advertisment

ടാലന്റ് ഹണ്ട്'മത്്‌സര വിജയികളെ തെരെഞ്ഞെടുത്തു.

author-image
admin
New Update

റിയാദ് : എഴുത്തിന്റെ ലോകത്ത് സ്ത്രീകളെ പ്രോത്്‌സാഹിപ്പിക്കുന്നതിന് വേണ്ടി റിയാദ് ഇന്ത്യൻ ഇസ്്‌ലാഹീ സെന്ററിന് കീഴിൽ എം.ജി.എം റിയാദ് സംഘടിപ്പിച്ച ടാലന്റ് ഹണ്ട് മത്്‌സര വിജയികളെ പ്രഖ്യാപിച്ചു.പ്രബന്ധം,കഥ,കവിത,അനുഭവം എന്നീവിഭാഗ ങ്ങളിലായിരുന്നു മത്്‌സരങ്ങൾ.'സ്ത്രീ ഇസ്്‌ലാമിൽ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രബന്ധരചനയിൽ നുസൈബ ഷറഫ് (ഒന്നാം സ്ഥാനം) നിഹ്്‌ല അബ്ദുൽ ജലാൽ( രണ്ടാം സ്ഥാനം) നബീല എൻ.വി( മൂന്നാം സ്ഥാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.'

Advertisment

publive-image

നുസൈബ ഷറഫ്, റസീന വരിക്കോടൻ, നദീറ ഹനീഫ്, നബീല എൻ.വി, നസ്രീൻ അബ്ദുൽ ജലാൽ, നിഹ്്‌ല അബ്ദുൽ ജലാൽ.

വൃദ്ധസദനം'എന്ന് വിഷയത്തിൽ നടന്ന ചെറുകഥാ മത്സരത്തിൽ റസീന വരിക്കോ ടൻ,താഹിറ ബാനു, നദീറ ഹനീഫ് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.'വിശുദ്ധ ഖുർആൻ'എന്ന വിഷയത്തിൽ കവിത എഴുതി യഥാക്രമം മഹ്്‌സൂമ പത്തൂർ, നദീറ ഹനീഫ്, റസീന വരിക്കോടൻ എന്നിവർ ആദ്യ മൂന്നുസ്ഥാനം കരസ്ഥമാക്കി.'ഞാനറിഞ്ഞ റിയാദ് ഇന്ത്യൻ ഇസ്്‌ലാഹി സെന്റർ' എന്ന അനുഭവ രചനാ മത്്‌സരത്തിൽ നസ്രീൻ അബ്ദുൽ ജലാൽ, സബീന സാലിം,നിഹ്്‌ല അബ്ദുൽ ജലാൽ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.ഡോ.ഷബ്‌നം അലി(അനുഭവം),ഖമറുന്നീസ നൗഷാദ്,ഷഫീന, ഉമ്മു റൈഫാ(കവിത), ഹസീന ഹസ്സൽ(ദുബൈ) റഷീദ അമാനി, ജസീന മുഹമ്മദ് സുൽ ഫീകർ (കഥ),നദീമ മജീദ്,ഐഷാ ബഷീർ (പ്രബന്ധ രചന)എന്നിവരുടെ സൃഷ്ടികൾ ജൂറി യുടെ പ്രത്യേക പ്രശംസക്ക് വിധേയമായി പ്രോത്സാഹന സമ്മാനത്തിന്നർഹമായി.

മത്്‌സരത്തിന്റെ ജൂറി ബോർഡിൽ ഷാജി നിലമ്പൂർ, അഡ്വ.അബ്ദുൽ ജലീൽ,അഫ്്‌സൽ കയ്യങ്കോട്, സഅദുദ്ദീൻസ്വലാഹി ഫസ്്‌ലുറഹ്്മാൻ അറക്കൽ,സിന്ധു നീലകണ്ഠൻ, റാഹില ഗഫൂർ എന്നിവർ അംഗങ്ങളായിരുന്നു.ഇന്ത്യ,സൗദീ അറേബ്യ,ദുബായ് എന്നിവിടങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത മത്്‌സരത്തിൽ സ്ത്രീകൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും എഴു ത്തിന്റെ ലോകത്തിലെ സ്ത്രീ കരുത്തിനെ പ്രോത്്‌സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത ആയതിനാൽ ഇനിയും ഇത്തരം പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും സംഘാടകർ അറിയിച്ചു. നൂർമാസ് ഓഡിറ്റോറിയത്തിൽ നടന്ന ടാലന്റ് ഹണ്ട് മീറ്റിൽ വിജയികളെ പ്രതിഭാ പുരസ്‌കാരവും സമ്മാനങ്ങളും നൽകി ആദരിച്ചു. ഡോ.സൈനാ സ്വപ്‌ന ഉത്ഘാടനം ചെയ്തു.

എം.ജി.എം,ഓർഗ്ഗനൈസിംഗ് സെക്രട്ടറി ബുശ്‌റ.വി അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ഷാഹിദ ഷംസീർ സ്വാഗതവും ബുഷ്്‌റ ചേലേമ്പ്ര നന്ദിയും പറഞ്ഞു. നഫീസ മൂസ, രഹ്്‌ന ജലാൽ, അമീന.പി.പി., ഹസീന കോട്ടക്കൽ, റുക്‌സാന പാലത്തിങ്കൽ, ജുന ആസിഫ് എന്നിവർ നേതൃത്വം നൽകി.

 

Advertisment