Advertisment

യു‌എസ്-അഫ്ഗാനിസ്ഥാന്‍ സമാധാന കരാര്‍ ഒപ്പിടാന്‍ അനുവദിച്ചാല്‍ വെടിനിര്‍ത്തലാകാമെന്ന് താലിബാന്‍

New Update

വാഷിംഗ്ടണ്‍: അമേരിക്കയുമായി സമാധാന കരാര്‍ ഒപ്പിടാന്‍ സാഹചര്യം ഒരുക്കി യാല്‍ അഫ്ഗാനിസ്ഥാനില്‍ രാജ്യവ്യാപകമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിക്കാമെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍‌വലിക്കാനും, രാജ്യത്ത് 18 വര്‍ഷത്തെ സൈനിക ഇടപെടല്‍ അവസാനിപ്പിക്കാനും സമാധാന കരാര്‍ വ്യവസ്ഥ ചെയ്യുമെന്ന് വാഷിംഗ്ടണെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

അഫ്ഗാനിസ്ഥാനെ തീവ്രവാദ ഗ്രൂപ്പുകള്‍ ഒരു താവളമായി ഉപയോഗിക്കില്ലെന്ന് താലി ബാനില്‍ നിന്നുള്ള ഉറപ്പും ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. അഫ്ഗാ നിസ്ഥാനില്‍ 12,000ത്തോളം അമേരിക്കന്‍ സൈനികരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. താലിബാന്‍ മേധാവി കരാര്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

വെടിനിര്‍ത്തലിന്‍റെ കാലാവധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് 10 ദിവസം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നു. യുഎസ്-താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ അഫ്ഗാന്‍ അന്തര്‍ദേശീയ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. യുദ്ധാനന്തര അഫ്ഗാനിസ്ഥാന്‍ എങ്ങനെയായിരിക്കുമെന്നും താലിബാന്‍ എന്ത് പങ്കുവ ഹിക്കുമെന്നും അപ്പോള്‍ തീരുമാനിക്കും.

സ്ത്രീകളുടെ അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, പതിനായിരക്കണക്കിന് താലി ബാന്‍ പോരാളികളുടെ വിധി, അതുപോലെ തന്നെ സമ്പത്തും അധികാരവും സ്വായ ത്തമാക്കിയ അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളില്‍ നിന്നുള്ള സായുധരായ മിലിഷി യകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടും.

2018 ജൂണില്‍ ഈദ്-ഉല്‍-ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ ഉടമ്പടി ഒഴികെ വെടിനി ര്‍ത്തല്‍ പ്രഖ്യാപനത്തിന്‍റെ എല്ലാ നിര്‍ദ്ദേശങ്ങളും താലിബാന്‍ മുമ്പ് നിരസിച്ചിരുന്നു. പോരാട്ടത്തിന് തുടക്കം കുറിച്ച ഇരുവശങ്ങളിലുമുള്ള അഫ്ഗാനികള്‍ തമ്മിലുള്ള ചര്‍ച്ച സമാധാന കരാറിനെ പിന്തുടരുകയും യുദ്ധാനന്തര അഫ്ഗാനിസ്ഥാന്‍റെ രൂപം നിര്‍ണ്ണയിക്കുകയും ചെയ്യും.

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടുത്. ഒരു പ്രാദേശിക മിലിഷ്യ കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്ന തെന്നും, എന്നാല്‍ അയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് ജവാദ് ഹജ്രി പറഞ്ഞു.

പ്രാദേശിക മിലിഷിയകള്‍ സാധാരണയായി വിദൂര പ്രദേശങ്ങളിലിരുന്നാണ് എല്ലാം നിയന്ത്രിക്കുന്നത്. അവര്‍ അഫ്ഗാന്‍ പ്രതിരോധ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയ ങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് ഏറ്റെടുത്തു. വടക്കന്‍ കുണ്ടുസ് പ്രവിശ്യയില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുണ്ടുസിലെ അമേരിക്കന്‍, അഫ്ഗാന്‍ സേനകളെ ലക്ഷ്യമാക്കി നടന്ന റോഡരികിലെ ബോംബാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ അവകാശപ്പെട്ടു.

ഒരു ചെക്ക് പോയിന്‍റില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയില്‍ ഏഴ് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതേ പ്രവിശ്യയില്‍ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് അഫ്ഗാന്‍ സൈനികരും കൊല്ല പ്പെട്ടു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ഒരു ചെക്ക് പോയിന്‍റില്‍ നടന്ന ആക്രമ ണത്തില്‍ 10 അഫ്ഗാന്‍ സൈനികര്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടു.

അഫ്ഗാന്‍, യുഎസ് സേനയെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും താലിബാന്‍ ഇടയ്ക്കി ടെ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, നിരവധി അഫ്ഗാന്‍ സിവിലിയന്മാര്‍ ക്രോസ്ഫയറിലോ അല്ലെങ്കില്‍ തീവ്രവാദികള്‍ റോഡരികുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോംബുകളാലോ കൊല്ലപ്പെടുന്നു.

Advertisment