തമിഴ് ചിത്രം ടു ലെറ്റ് പ്രദര്‍ശനത്തിനെത്തുന്നു; ട്രെയിലർ കാണാം

ഫിലിം ഡസ്ക്
Thursday, February 7, 2019

ചെന്നൈ നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ഐടി ജീവനക്കാരുടെ വരവ് എങ്ങനെ ബാധിച്ചുവെന്ന് വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെ കാണിക്കുകയാണ് ‘ടു ലെറ്റ്’ എന്ന ചിത്രം. പേര് സുചിപ്പിക്കുന്നത് പോലെ തന്നെ വാടകയ്ക്കായുള്ള ഒരു കുടുംബത്തിന്റെ വീട് തേടിയുള്ള അന്വേഷണമാണ് സിനിമ. കൂടുതല്‍ വാടക നല്‍കുന്ന ആളുകള്‍ എത്തുന്നതോടെ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഒരു സാധാരണ കുടുംബത്തിന് ഇറങ്ങിപ്പോകേണ്ടി വരുന്നതാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലായി 32 അവാര്‍ഡുകള്‍, 84 നോമിനേഷനുകള്‍, 100 ഫെസ്റ്റിവലുകള്‍, 2018 ല്‍ തമിഴ് സിനിമാലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സിനിമകളിലൊന്നാണ് ചെഴിയാന്‍ റാം സംവിധാനം ചെയ്ത ‘ടു ലെറ്റ്’.

സന്തോഷ് ശ്രീറാം,സുശീല,ധരുണ്‍ ബാല, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകനനായ ചേഴിയാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ക്യാമറയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത് ഭാര്യ പ്രേമയും. കല്ലൂരി,മഗിഴ്ചി, ജോക്കര്‍, തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തതും ചേഴിയാനായിരുന്നു. ഫെബ്രുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

×