Advertisment

ഭൂനികുതി അടച്ചില്ല; ഐശ്വര്യ റായ്ക്ക് നോട്ടീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് മഹാരാഷ്ട്ര സർക്കാർ അധികൃതർ നോട്ടീസ് അയച്ചതെന്നും റിപ്പോർട്ട് ചെയ്യുന്നു.

21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നൽകാനുള്ളത്. 10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്.

പൊന്നിയിൻ സെൽവൻ 1 ആണ് ഐശ്വര്യ റായിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.  മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന് വൻവരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും റിലീസിന് ഒരുങ്ങുകയാണ്.

Advertisment