Advertisment

ടി.സി.എഫ് - എഫ്.എസ്.എൻ ചാമ്പ്യൻസ് ട്രോഫി: യങ്സ്റ്റാർ, കായാനി ക്രിക്കറ്റ് ക്ലബ്, റോയൽ ഫൈറ്റേഴ്സ്, ടസ്‌കേഴ്‌സ്  ടീമുകൾസെമി ഫൈനലിൽ

New Update
ജിദ്ദ:   പ്രവാസി  ക്രിക്കറ്റ്    പ്രേമികൾക്ക്    പുളകം   പകർന്ന്   പുരോഗമിക്കുന്ന  ജിദ്ദയിലെ    ടി.സി.എഫ് - എഫ്.എസ്.എൻ ചാമ്പ്യൻസ് ട്രോഫി 2019 ടൂർണമെന്റ്  ആവേശകരമായ  അന്ത്യത്തിലേക്ക്‌.  മൂന്ന് ആഴ്ച നീണ്ടുനിന്ന ലീഗ് റൌണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജിദ്ദയിലെ മുൻനിര ക്ലബ്ബുകളായ യങ്സ്റ്റാർ, കായാനി ക്രിക്കറ്റ് ക്ലബ്, റോയൽ ഫൈറ്റേഴ്സ്, ടസ്‌കേഴ്‌സ് ടീമുകൾ സെമിയിൽ പ്രവേശിച്ചു. 
Advertisment
 
publive-image
സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ഏഴു മണിക്ക് ആരംഭിക്കും. ആദ്യ മത്സരത്തിൽ യങ്സ്റ്റാർ കായാനി ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും. തുടന്ന് ഒൻപത് മണിക്ക് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ടസ്‌കേഴ്‌സ് റോയൽ ഫൈറ്റേഴ്സിനെ നേരിടും. സീറ്റിൻ റോഡിലെ അൽവാഹ  ഹോട്ടലിന് മുൻവശം ബി.എം.ടി. ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 
 
സെമി ഫൈനൽ മത്സരത്തിൽ കാണികൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലീഗ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് മുൻ ചാമ്പ്യന്മാരായ യങ്സ്റ്റാർ സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ ബൂപ അറേബ്യയെ 29 റൺസിനും രണ്ടാം മത്സരത്തിൽ കേരള നൈറ്റ് റൈഡേഴ്സിനെ 9 വിക്കറ്റിനും മൂന്നാം നെസ്മ എയർലൈൻസ് ടീമിനെ 61 റൺസിനും തകർത്താണ് നാലാം തവണയും ടി.സി.എഫ് ടൂർണമെന്റ് സെമിയിൽ പ്രവേശിച്ചത്.  
 
publive-image
ടൂർണമെന്റിൽ ആദ്യമായി കളിക്കുന്ന കായാനി ക്രിക്കറ്റ് മികച്ച മുന്നേറ്റം നടത്തിയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിൽ യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ കണ്ണൂർ പ്രീമിയർ ലീഗിനെ 55 റൺസിനും രണ്ടാം മത്സരത്തിൽ അൽ മാക്സിനെതിരെ 50 റൺസിനും മൂന്നാം മത്സരത്തിൽ ഹെമെൻ ഫായിസിനെ 8 വിക്കറ്റിനും തകർത്താണ് സെമിയിൽ പ്രവേശിച്ചത്. 
 
publive-image
ടി.സി.എഫ് ടൂർമെന്റിലെ മുൻ സെമി ഫൈനലിസ്റ്റും ജിദ്ദയിലെ മുൻനിര മലയാളി സാനിധ്യമുള്ള ടീമുമായ ടസ്‌കേഴ്‌സ് ആണ് സെമിയിൽ പ്രവേശനം നേടിയ മൂന്നാമത്തെ ടീം. ആദ്യ മത്സരത്തിൽ ഹെമെൻ ഫായിസിനെ 7 വിക്കറ്റിന് തകർത്താണ് ആദ്യ വിജയം നേടിയത്. തുടർന്ന് രണ്ടാം മത്സരത്തിൽ കണ്ണൂർ പ്രീമിയർ ലീഗിനെ 69 റൺസിനും അവസാന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുമായ അൽ മാക്സ് ക്രിക്കറ്റിനെ 8 വിക്കറ്റിന് തകർത്ത്‌ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ യോഗ്യത നേടി. 
publive-image
ടൂർണമെന്റിലെ കറുത്ത കുതിരകളാണ് സെമിയിൽ പ്രവേശിച്ച മറ്റൊരു ടീം ആയ റോയൽ ഫൈറ്റേഴ്സ്. ടി. സി. എഫ് മുൻ റണ്ണർ അപ്പും സൗദി കളിക്കാരനും മലയാളിയുമായ ഷംസുദ്ദിൻ നേതൃത്വം കൊടുക്കുന്ന കേരള നൈറ്റ് റൈഡേഴ്സിനെ 16 റൺസിന്‌ തോൽപ്പിച്ചാണ് റോയൽ ഫൈറ്റേഴ്സ് തുടക്കം ഗംഭീരമാക്കിയത്. അവസാനം വരെ പൊരുതി 44 റൺസ് നേടിയ ഷംസുദ്ദിൻ പക്ഷെ ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. രണ്ടാമത്തെ മത്സരത്തിൽ നെസ്മ എയർലൈൻസിനെതിരെ  63 റൺസിന്റെ തകർപ്പൻ വിജയം നേടിയ ടീം അവസാന മത്സരത്തിൽ ബൂപ അറേബ്യയെ 5 റൺസിന്‌ പൊരുതി തോൽപ്പിച്ചാണ് സെമി ഉറപ്പിച്ചത്. 
 
സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി (എസ്.സി.സി) സഹകരിച്ചാണ് പത്താം എഡിഷൻ ടൂർണമെന്റ് സംഘടിപ്പി ക്കുന്നത്.  മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് സൗദി ക്രിക്കറ്റ് സെന്ററി ന്റെ കീഴിലുള്ള എ.സി.സി/ഐ.സി.സി അംഗീകരിച്ച അമ്പയർ മാരാണ്.മാർച്ച്‌ 29ന് വെള്ളിയാഴ്ചയാണ്    കലാശ  മത്സരം.
Advertisment