Advertisment

ഇത് വെറും തുണിയല്ല ആപ്പിൾ തുണിയാ; ഫോൺ തുടക്കാനുള്ള തുണിക്കഷണത്തിന്റെ വില കേട്ട് ഞെട്ടി ഉപഭോക്തക്കൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഡൽഹി: വിലപിടിപ്പുള്ള ആപ്പിൾ ഉപകരണങ്ങൾ വൃത്തിയാക്കാൻ ഒരു തുണി വാങ്ങുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇതാ കമ്പനിയുടെ ഓൺലൈൻ സ്‌റ്റോറിൽ നിന്നും 1,900 രൂപയ്‌ക്ക് വാങ്ങാൻ കഴിയുന്ന ഒരു ആപ്പിൾ ബ്രാൻഡ് ക്ലീനിംഗ് തുണിയെത്തിരിക്കുന്നു.

ഉൽപ്പന്നത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപഭോക്താക്കൾ. ഈ തുണിയുടെ പ്രത്യേകതകളെ കുറിച്ച് ആപ്പിൾ സ്റ്റോറിൽ വ്യക്തമാക്കുന്നുണ്ട്. പോളിഷിംഗ് തുണിയെന്ന് കമ്പനി അവകാശപ്പെടുന്ന ഉൽപ്പന്നം ഉപയോഗിച്ച് നാനോ ടെക്‌സ്ചർ ഗ്ലാസ് ഉൾപ്പെടെയുള്ള ഏത് ആപ്പിൾ ഡിസ്‌പ്ലേയും തുടച്ച് സംരക്ഷിക്കാനാകും.

എന്നാലും ഇതിന്റെ വില അൽപ്പം കടുത്തു പോയില്ലേ എന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്. ആപ്പിളിന്റെ ഉപകരണങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഒരു പ്രത്യേക തരം കോട്ടിംഗാണ് നാനോ ടെക്‌സ്ചർ ഗ്ലാസ്. പെട്ടെന്ന് പോറലുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരത്തിലുള്ള പോളിഷിംഗ് തുണിയുപയോഗിച്ച് സൂക്ഷിച്ചാൽ ഉപകരണങ്ങൾക്ക് കൂടുതൽ ആയുസ് ലഭിക്കുമെന്നാണ് ആപ്പിൾ പറയുന്നത്. ഇന്ത്യയിൽ ഈ ഗ്ലാസിന് മാത്രം വലിയ വിലയാണ് വരുന്നത് അതുകൊണ്ടു തന്നെ തുണിയുടെ വില നിസാരമായാണ് കമ്പനികാണുന്നത്.

tech
Advertisment