Advertisment

ടെക്സ അനന്തപുരി പൂരം -2019 ഒക്ടോബര്‍ 18 വെള്ളിയാഴ്ച .സിനിമാതാരം വിനോദ് കോവൂര്‍ മുഖ്യഅതിഥി.

author-image
admin
Updated On
New Update

റിയാദ്: തിരുവനന്തപുരം ജില്ലാ കൂട്ടായ്മ ടെക്സ റിയാദിന്റെ പത്താം വാർഷികം വിപുലമായ പരിപാടികളോടെ ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ അസ്സീസിയ ട്രെയിൻ മാളിലുള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറി  ത്തിൽ വെച്ച് ടെക്സ -ജരീർ മെഡിക്കൽ സെന്റർ ആനന്തപുരി പൂരം-2019 (സ്നേഹപൂർവ്വം-10) എന്ന പേരിൽ ആഘോഷി ക്കുമെന്ന് ടെക്സ റിയാദ് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യഅതിഥി വിനോദ് കോവൂരും സന്നിഹിതനായിരുന്നു.

Advertisment

publive-image

ടെക്സ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍  മിമിക്രി സിനിമാതാരം വിനോദ് കോവൂരും സന്നിഹിതനായിരുന്നു  

ഹാസ്യപരിപാടികളിലൂടെയും സിനിമയിലെ തമാശ രംഗങ്ങളി ലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച് കൈയിലെടുക്കുന്ന നടനാണ് വിനോദ് കോവൂര്‍. സ്‌ക്രീനില്‍ നമ്മെ ചിരിപ്പിക്കുന്ന വിനോദ് ഇടയ്ക്കിടെ നമ്മെ കരയിപ്പിക്കാറുമുണ്ടിപ്പോള്‍. ചില ഹ്രസ്വ ചിത്രങ്ങളിലൂടെ..ജീവിതത്തില്‍ തന്റെയടുക്കല്‍ വരുന്ന മാതാപി താക്കള്‍ പറയുന്ന വ്യത്യസ്തങ്ങളായ വേദനിപ്പിക്കുന്ന അനുഭവ കഥകള്‍ കേട്ട് അവയില്‍ പലരും പറഞ്ഞ ഒരു പ്രധാന വിഷയം പ്രമേയമാക്കി ഒരു കുഞ്ഞു ചിത്രം സംവിധാനം ചെയ്തു. "ആകസ്മികം" . അച്ഛന്‍ മകളോട് ഇങ്ങനെയാണോ പെരുമാറേ ണ്ടത്' എന്ന ടാഗ്‌ലൈനോടെയാണ് ഹ്രസ്വചിത്രം യൂട്യൂ ബില്‍ ഹിറ്റാണ് .

ആളുകളെ ചിരിപ്പിക്കാന്‍ ആണ് പ്രയാസം. കരയിപ്പിക്കാന്‍ എളുപ്പമല്ലേ? ഹാസ്യം ഇഷ്ടമാണ്. സീരിയസ് റോളുകള്‍ ചെയ്യാ നാണ് എനിക്കേറെയിഷ്ടം. അഭിനയത്തിലെത്തും മുമ്പെ നാട്ടില്‍ പഞ്ചായത്ത് തലത്തിലെല്ലാം സഹകരിച്ച് കൗണ്‍സിലിങ് നടത്തി യിരുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി എടുത്ത അത്തരം രണ്ട് മൂന്ന് ക്ലാസുകളില്‍ നിന്നുണ്ടായ അനുഭ വമാണ് ഈ കുഞ്ഞു ചിത്രത്തിനാധാരം. പ്രണയത്തിലകപ്പെട്ട പെണ്‍കുട്ടികളോട് സംസാരിക്കണമെന്ന് അവരുടെ മാതാപി താക്കള്‍ നിര്‍ദേശിക്കുമ്പോള്‍ അവരോട് സംസാരിക്കും. അവര്‍ വളരെ ബോള്‍ഡ് ആയിരിക്കും.

ഇതില്‍ എന്റെ മകളായി വരുന്ന കഥാപാത്രം എന്നോട് പറയുന്ന അതേ ഡയലോഗാണ് അവരും പറയുക. ഒരാളുമായി പ്രണയ ത്തിലാണ്. വിവാഹം നടത്തി തന്നില്ലെങ്കില്‍ ജീവിതം അവസാ നിപ്പിക്കും. ഇതു കേള്‍ക്കുമ്പോള്‍ ആ അച്ഛന്റെയും അമ്മയു ടെയും മനസില്‍ ഉണ്ടാകുന്ന  നീറ്റല്‍. അതു മനസില്‍ തട്ടിയാണ് ഇത്തരമൊരു സിനിമ ചെയ്യണമെന്ന തോന്നലുണ്ടാകുന്നത്.

ഇരുപതു വയസു വരെ വളര്‍ത്തിക്കൊണ്ടു വന്ന മാതാപിതാക്ക ളെക്കാള്‍ ഇന്നലെ കണ്ടു പരിചയപ്പെട്ട വ്യക്തിക്ക് ഈ പെണ്‍കു ട്ടികള്‍ നല്‍കുന്ന പ്രാധാന്യം... കഥകള്‍ വിശദീകരിക്കുന്ന മാതാപി താക്കളുടെ അവസ്ഥ.. ഇതെല്ലാം നേരിട്ടു കണ്ടിട്ടുള്ള ആളെന്ന നിലയ്ക്കാണ് സിനിമ സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ച തെന്ന് വിനോദ് കോവൂര്‍ പറഞ്ഞു.

സൗദിയില്‍ ആദ്യമായിട്ടാണ് എത്തുന്നത് .മുസ്ലീം കഥാപാത്രങ്ങള്‍ ആണ് തനിക്ക് സിനിമയില്‍ കൂടുതല്‍ കിട്ടുന്നത് മറ്റു കഥാപാ ത്രങ്ങള്‍ ചെയ്യാന്‍ താല്പര്യമു ണ്ടെന്നും കോവൂര്‍ പറഞ്ഞു. സീരിയല്‍ സിനിമാരംഗത്ത് ഉണ്ടായിട്ടുള്ള രസകരസ്മായ അനുഭവങ്ങളും വിനോദ് മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ചു.

തമാശക്ക് വേണ്ടി അസഭ്യങ്ങള്‍ പറയുന്ന രീതിയിലേക്ക് ഇന്നത്തെ പല കോമഡിയും മാറുന്നതായും ശക്തമായി അതിനോട് വിയോജിക്കുന്നുവെന്നും വിനോദ് കോവൂര്‍ പറഞ്ഞു. മൂസക്കും മൊയ്തുവിനുമപ്പുറം പുതിയ വേഷങ്ങളണിയാനാണ് ഇപ്പോള്‍ ശ്രമിച്ചുവരുന്നത്. ജിത്തു സംവിധാനം ചെയ്യുന്ന കള്ളന്‍ എന്ന സിനിമയില്‍ തികച്ചും വ്യത്യസ്തനായ സുര എന്ന പേരിലുള്ള കഥാപാത്രമായാണ് വേഷമിടുന്നത്. വൈകാതെ ഈ സിനിമ റിലീസാവും. 34 സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ഇതിനകം ചെയ്തിട്ടുണ്ട്.

കൗണ്‍സിലിംഗിലും മോട്ടിവേഷന്‍ ക്ലാസുകളിലും ഏറെ കാലം ശ്രദ്ധ കേന്ദ്രീകരിച്ച ശേഷമാണ് കോമഡിയിലേക്ക് തിരിഞ്ഞത്. തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കാനായിരുന്നു രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നതെങ്കിലും കലകളോടുള്ള ആഭിമുഖ്യം തന്നെ ഒരു കലാകാരനാക്കി .ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപെടുന്ന വേഷം ചെയ്യാനാണ് താല്പര്യം .

M80 മൂസയിലെ മൂസയായും മാറിമയത്തിലെ മൊയ്തുവായും പ്രേക്ഷക ഹൃദയം കീഴടക്കിയ ഹാസ്യ കലാകാരൻ .വിനോദ് കോവൂരും റിയാദിലെ പ്രഗൽഭരായ ഗായിക ഗായകന്മാരും അണിനിരക്കുന്ന പരിപാടിയിൽ ചടുല നൃത്ത നൃത്ത്യങ്ങളും അരങ്ങേറും

വാര്‍ത്താസമ്മേളനം സത്യം ഓണ്‍ലൈന്‍ ലൈവ് 

വൈകുന്നേരം 5 മണിമുതൽ ടെക്സ വനിതാവേദി നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു കൊടുംബിനികൾക്കായി സാലഡ് കോമ്പറ്റിഷൻ സങ്കടിപ്പിക്കും റിയാദിന്റെ ചരിത്രത്തിൽ ആദ്യമായി 40 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ടെക്സ കായിക വിഭാഗമായ ടെക്സ ട്രാവൻകൂറിന്റെ നേതൃത്വത്തിൽ സമ്മർ ബാഷ് 2019 ക്രിക്കറ്റ് ടൂർണമെന്റ് -സോനാ കപ്പിന്റെ വിജയി കൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം ചെയ്യും.

ടെക്സ അംഗമായിരിക്കെ റിയാദിൽ വെച്ച് മരണപ്പെട്ട വർക്കല ചെറുന്നിയൂർ സ്വദേശി പ്രദീപിന്റെ കുടുംബത്തിനുള്ള ധനസ ഹായം പരിപാടിയിൽ വെച്ച് കൈമാറും.

2013 മുതൽ ടെക്സ ജീവനം എന്ന പേരിൽ കനിവ് തേടുന്നവർക്ക് ഒരു കൈത്താ ങ്ങായി പ്രവർത്തിച്ചു വരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിർധനരും,നിരാലംബരും, രോഗികളുമായി നിരവധി പേരെ സഹായിക്കുകയും കല്ലറ സ്വദേശിയായ നിർധന യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കുകയും, നാട്ടിൽ പോകാൻ കഴിയാതെ റിയാദിൽ ദുരിതം അനുഭവി ച്ചിരുന്ന സഹോദര ങ്ങൾക്കു തിരികെ നാട്ടിൽ എത്തുവാനുള്ള സഹായം ഒരുക്കുക യും ചെയ്തിട്ടുണ്ട്.

publive-image

വാര്‍ത്താസമ്മേളനത്തിന് ശേഷം മീഡിയ പ്രവര്‍ത്തകരുമായി  വിനോദ് കോവൂരും ജിഷ ജനാര്‍ദ്ദനനും

ജീവനം പദ്ധതിയുടെ ഭാഗമായി നാളിതുവരെ 12 ലക്ഷത്തിലധി കം രൂപ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾക്കു ചില വഴിച്ചിട്ടുണ്ട്ന്ന്‍  .ഭാരവാഹികള്‍ പറഞ്ഞു.

ഒക്ടോബര് -25 -തിയതി വെള്ളിയാഴ്ച കുട്ടികൾക്കും കുടുംബ ങ്ങൾക്കുമായി ടെക്സയുടെ നേതൃത്വത്തിൽ കൗൺസിലിംഗും, മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുമെന്നും. ടെക്സയുടെ അതിഥിയായി നാട്ടിൽ നിന്നും എത്തിയ പ്രമുഖ കൗൺസിലറും എൻ എൽ പി പ്രാക്റ്റീഷനറുമായ ജിഷ ജനാർദ്ദനൻ ക്ലാസ്സു കൾക്ക് നേതൃത്വം നൽകും.

publive-image

റിയാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിനോദ് കോവൂ രിന് ടെക്സ ഭാരവാഹികള്‍ സീകരിക്കുന്നു പ്രോഗ്രാം കോർഡി നേറ്റർ നൗഷാദ് കിളിമാനൂർ. NLP മാസ്റ്റർ പ്രാക്ടീഷണർ ജിഷ ജനാർദ്ധനനൻ, ടെക്സ വൈസ് പ്രസിഡന്റ് നിസാർ കല്ലറ

വാർത്താ സമ്മേളനത്തിൽ  വിനോദ് കോവൂർ, NLP മാസ്റ്റർ പ്രാക്ടീഷണർ ജിഷ ജനാർദ്ധനനൻ, ടെക്സ പ്രസിഡന്റ് സജീവ് നാവായി കുളം, ജരീർ മെഡിക്കൽ സെന്റർ അഡ്മിന്‍ മാനേജര്‍  ഫഹദ്, ടെക്സ വൈസ് പ്രസിഡന്റ് നിസാർ കല്ലറ. പ്രോഗ്രാം കോർഡിനേറ്റർ നൗഷാദ് കിളിമാനൂർ,  സേതു കുഴിക്കാട്ടിൽ. എന്നിവർ പങ്കെടുത്തു.

Advertisment