Advertisment

തട്ടകം റിയാദ് നാലാം വാർഷികം ഏപ്രിൽ 13ന്

author-image
admin
New Update

റിയാദ്: സൗദിയിലെ  നാടക കലാ സ്വാദകരുടെ പ്രോത്സാഹനവും, വാണിജ്യ സമൂഹത്തിന്‍റെ നിർലോഭമായ സഹായ സഹകരണവും കൊണ്ട് ഒരു പറ്റം കാലാകാരന്മാരും കലാ ആസ്വാദകരും ചേർന്ന് രൂപം കൊടുത്ത തട്ടകം റിയാദിന്‍റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നു പുതിയ നാടകങ്ങള്‍ അണിയിച്ചൊരുക്കിയാണ് റിയാദിലെ കലാപ്രേമികളുടെ മുന്നിലെത്തുന്നത്,

Advertisment

publive-image

റിയാദിലെത്തിയ നാടക സംവിധായകന്‍ മനോജ്‌ നാരായണനെ തട്ടകം പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സീകരിക്കുന്നു

വാര്‍ഷികാഘോഷം ഏപ്രിൽ പതിമൂന്നാം തീയതി വെള്ളിയാഴ്ച  ATMO TRADE e-world ന്‍റെ മുഖ്യ പ്രയോചികത്വത്തിൽ സംഘടിപ്പിക്കുന്നു.  മലയാളത്തിലെ പ്രശസ്ത ചെറു കഥാകൃത്തായിരുന്ന  കാരൂർ നീലകണ്ഠപ്പിള്ളയുടെ രണ്ടു വ്യതസ്ത ചെറുകഥകളെ ആസ്പദമാക്കി പ്രശസ്ത നാടക രചയിതാവ്  സുരേഷ് ബാബു   രചിച്ച്  മലയാളത്തി ന്‍റെ പ്രശസ്ത സംവിധായകൻ . മനോജ് നാരായണൻ സംവിധാനം നിര്‍വ്വഹിക്കുന്ന "മരപ്പാവ" എന്ന സാമൂഹിക നാടകം അരങ്ങേറും.

തട്ടകം കളിക്കൂട്ടം ചില്‍ഡ്രന്‍സ് തീയറ്ററിന്‍റെ നേതൃത്വത്തിൽ ശ്രീ. മനോജ് നാരായണൻ തന്നെ രചനയും സാക്ഷാത്കാരവും നിർവഹിക്കുന്ന "കഞ്ചൂസ്" എന്ന കുട്ടികളുടെ നാടകവും അരങ്ങിലെത്തിക്കുന്നു.

കൂടാതെ മലയാളത്തിന്‍റെ പ്രശസ്ത നാടക-സിനിമ അഭിനേതാവും, തിരക്കഥാ കൃത്തും, സംവിധായകനുമായ ശ്രീ. ജോയ് മാത്യുവും എത്തിച്ചേരുന്നു.

Advertisment