‘അവഞ്ചേഴ്സ് എന്‍ഡ്ഗെയിം’ ; പ്രീ ബുക്കിങിന് കേരളത്തില്‍ മികച്ച പ്രതികരണം

ഫിലിം ഡസ്ക്
Friday, April 19, 2019

ഏപ്രില്‍ 26 ന് റിലീസ് ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അവഞ്ചേഴ്സ്: എന്‍ഡ്ഗെയി’മിന്റെ പ്രീ-റിലീസ് അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന സെന്ററുകളിലെല്ലാം പ്രീ-ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തിരുവന്തപുരത്ത് നാല് തീയറ്ററുകളിലായി ആദ്യദിനം 20 പ്രദര്‍ശനങ്ങള്‍ നടക്കും. ആദ്യ പ്രദര്‍ശനം രാവിലെ ആറ് മണിക്കാണ്. ഏരീസ് പ്ലെക്സിലെ 6 മണി, 10 മണി പ്രദര്‍ശനങ്ങള്‍ ഇതിനകം തന്നെ ഹൗസ്ഫുള്‍ ആണ്.

അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമെന്നു കരുതപ്പെടുന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. റൂസോ ബ്രദേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍വെല്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തിക്കുന്നത് വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സ്.

×