Advertisment

ടോയിലെറ്റ് ക്ലീനറിൽ ഉപയോഗിക്കുന്ന രാസവസ്തു പൊട്ടറ്റോ ചിപ്സ്സിലും

New Update

publive-image

Advertisment

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് പൊട്ടറ്റോ ചിപ്സ്. വായിലിട്ടാൽ കറുമുറെ കറുമുറെ അലിയുന്ന ഈ രസികൻ ചിപ്സ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മൾ പലതവണ കേട്ടിട്ടുണ്ട്. അതിലടങ്ങിയിരിക്കുന്ന കലോറിയുടെ കണക്കും കേട് വരാതിരിക്കാൻ ചേർക്കുന്ന ചേരുവകളും അറിഞ്ഞ ശേഷവും പൊട്ടറ്റോ ചിപ്സുമായുള്ള ചങ്ങാത്തം വേണ്ടെന്ന് വെച്ചവർ പോലും കടകളിലെ ചില്ലലമാരകളിൽ പല വർണങ്ങളിൽ ഇരിക്കുന്നത് കാണുബോൾ അറിയാതെ ഒരു കവർ വാങ്ങിപ്പോകും.

ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഇതിന്റെ മായിക ലോകത്ത് മയങ്ങി പോകുന്നവരാണ് മുതിർന്നവരുൾപ്പെടെ. ഉരുളക്കിഴങ്ങ് കൊ‌ണ്ട് തയ്യാറാക്കുന്ന ഈ പലഹാര സാധനത്തിൽ ചേർക്കുന്ന അഡിറ്റീവ്സ് നമുക്ക് ചിന്തിക്കാൻ സാധിക്കുന്നതിനപ്പുറം ദൂഷ്യങ്ങളാണ് ശരീരത്തിലുണ്ടാക്കുകയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ആകർഷകമായ നിറവും രുചിയും രൂപവും നിലനിർത്തുന്നതിന് കടകളിൽ ലഭ്യമായ പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളിൽ ചെറിയ തോതിൽ സോഡിയം ബൈസൾഫേറ്റ് എന്ന രാസവസ്തു ചേർക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ടോയിലെറ്റ് ക്ലീനറുകളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന രാസവസ്തുവാണ് സോഡിയം ബൈസൾഫേറ്റ്.

പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളിൽ ഇവ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും വൈറ്റമിൻ ബി12-ഉം സോഡിയം ബൈസൾഫേറ്റും തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന ഉത്പന്നം മരണകാരണം വരെ ആയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ചില ഉരുളക്കിഴങ്ങ് ഇനങ്ങളിൽ വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ കടകളിൽ നിന്ന് പൊട്ടറ്റോ ചിപ്സ് വാങ്ങുന്ന ശീലം നിർത്തുന്നത് തന്നെയാണ് നല്ലത്.

health tips
Advertisment