Advertisment

പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെയും എയർ ഇന്ത്യയുടേയും ക്രൂരത അംഗീകരിക്കാനാവാത്തത്; ഇതിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധമുയരണം: ഐ എം സി സി

New Update

ജിദ്ദ: സൗദി അറേബ്യയിൽ നിന്ന് കൂടുതൽ ഫ്ലൈറ്റുകൾകൾക്കായി പ്രവാസികൾ അലമുറയിടു മ്പോഴാണ് വന്ദേഭാരത് മിഷൻ എന്ന പേരിട്ട ദൗത്യത്തിൽ എയർഇന്ത്യ സൗദിയിൽ നിന്നുള്ള ടിക്കറ്റ് ചാർജ് ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് വരെ വാങ്ങിയതിലും കൂടുതൽ ചാർജ് ഈടാക്കിയാണ് ഇനിയുള്ള സെർവീസുകൾ ജിദ്ദയിൽ നിന്നും റിയാദ്, ദമാം സെക്ടറിൽ

നിന്നും എയർ ഇന്ത്യ ഓപ്പറേറ്റ് ചെയ്യാൻ പോവുന്നത്. പാവപെട്ട പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന തീരുമാനമാണ് കേന്ദ്ര സർക്കാരിന്റെയും എയർ ഇന്ത്യയുടെയും ഭാഗത്തു നിന്നും  ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

Advertisment

publive-image

ജോലിയും കൂലിയുമില്ലാതെ സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്താൽ കഴിയുന്ന ആയിര കണക്കിന് പ്രവാസികളാണു ഇപ്പോളുള്ളത് . ഏതു വിധേനയും സ്വന്തം നാട്ടിലെത്താൻ കൊതിരിച്ചിരുക്കുന്ന ഇവർക്ക്മേൽ ഉത്തരവാദപ്പെട്ട സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള ഈസമീപനം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.

1700 റിയാലിൽ, അഥവാ ഏകദേശം 35000 രൂപയാണ് എയർഇന്ത്യ ഒരാളിൽ നിന്നും അധികമായി ഈടാക്കാൻ പോകുന്നത്. ഗൾഫിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട്ചെയ്തിരിക്കുന്ന രാജ്യമാണ് സൗദിഅറേബ്യ. ദിനേന മരണവും കേസുകളുടെ എണ്ണവും വർദ്ധിച്ച് കൊണ്ടിരിക്കുന്നതിനാൽ പ്രവാസികൾ കടുത്ത ആശങ്കയിലാണ് ഇപ്പോഴുള്ളത്. ഇത്തരം അവസ്ഥയിൽ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്തു വിളിയും കാത്തിരിക്കുന്ന സാധാരണ തൊഴിലാളികളായ നമുടെ സഹോദരങ്ങൾക്ക് ഇപ്പോഴത്തെ ടിക്കറ്റ് ചാർജ് വർദ്ധനവ് വൻ ഇരുട്ടടിയാണുണ്ടാക്കിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെയും എയർ ഇന്ത്യയുടേയും പ്രവാസികളോടുള്ള ഈ ക്രൂരമായ സമീപനത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേധമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടിയിരിക്കുന്നു - ഐ എം സി സി ജിദ്ദ കമ്മറ്റി ആവശ്യപ്പെട്ടു.

Advertisment