Advertisment

സിനിമ ഷൂട്ടിംഗ് സൈറ്റ് തകർക്കൽ; സംഘപരിവാര്‍ ശക്തികളെ മോഷ്ടാക്കളാക്കി ചെറുതാക്കരുത്: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: ആലുവ കാലടിയിൽ മിന്നൽ മുരളി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി സ്ഥാപിച്ച ക്രിസ്ത്യൻ ചർച്ചിന്റെ മാതൃകയിലുള്ള നിർമിതി തകർത്ത സംഘ പരിവാര്‍ ശക്തികളെ  നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ നൽകണമെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

സംഘപരിവാര്‍ ശക്തികളുടെ  അസഹിഷ്ണുതയാണ് സിനിമ സൈറ്റ് തകർത്തത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും തങ്ങളുടേതല്ലാത്ത മറ്റൊന്നും ഇവിടെ അനുവദിക്കില്ലെന്നുമുള്ള സംഘപരിവാർ അജണ്ട തുടരുന്നതിന്റെ ഉദാഹരണമാണ് കാലടിയിൽ കണ്ടതെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ ആരോപിച്ചു.

ഫിലിം ഷൂട്ടിങ്ങിന്റെ സൈറ്റ് തകർത്തത് ഏതാനും പേർ ചേർന്ന് നടത്തിയ ഒറ്റപ്പെട്ട സംഭവമായി കാണുന്നതാണ് സംഘപരിവാറിന് കലാപങ്ങൾ നടത്താൻ സഹായകമാകുന്നത്. എന്നാൽ ഇത്തരം അസഹിഷ്ണുതയോടെയുള്ള കാട്ടാളത്തം നിറഞ്ഞ പ്രവൃത്തികൾ സംഘപരിവാർ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത് തിരിച്ചറിയാതെ പോവുകയോ നിസ്സാരമാക്കിക്കളയുകയോ ചെയ്താൽ വരും നാളുകളിൽ തങ്ങളുടെ വഴിക്ക്  വഴങ്ങാത്ത ഒന്നിനും നമ്മുടെ സംസ്ഥാനത്തു പോലും കാല് കുത്താൻ അനുവദിക്കില്ലെന്നുമുള്ള വെല്ലുവിളിയാണ് കാലടി സംഭവത്തിലൂടെ ഉയരുന്നതെന്നും പൊതുസമൂഹം മനസ്സിലാക്കണം.

ഉത്തരേന്ത്യ മുതൽ കർണാടകയും കടന്നു തമിഴ്നാട്ടിലും മറ്റും സംഘപരിവാർ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന അവരുടെ അജണ്ടകളാണ് സാംസ്‌കാരിക സംരംഭങ്ങൾക്ക് നേരെ കേരളത്തിലും അവർ നടത്തിക്കൊണ്ടിരിക്കുന്നതു. എന്നാൽ സാമൂഹ്യജീവിതത്തിനു ഭീഷണിയായി വർത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ ഗൂഢ പ്രവർത്തനങ്ങളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ട് വരണോ അതിനു നേതൃത്വം നൽകുന്നവരെ തുറുങ്കിലടക്കുവാനോ സർക്കാരും പോലീസും തയ്യാറാകുന്നത്തിനു പകരം സമ്മർദ്ദങ്ങൾക്ക് വഴങ്ങി വളരെ നിസ്സാരമായ മോഷണക്കുറ്റം പോലെയുള്ള വകുപ്പുകൾ ചേർത്ത് വീണ്ടും ഇത്തരം അക്രമങ്ങൾ നടത്താൻ പ്രചോദനം നൽകുന്ന പ്രവണതയാണ് നടമാടുന്നതെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ കുറ്റപ്പെടുത്തി.

Advertisment