Advertisment

ഫ്രാന്‍സിന് ഇന്ന് ആദ്യ മത്സരം ; ഏഷ്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഫ്രാന്‍സിന് ഓസ്‌ട്രേലിയ എതിരാളി

New Update

Image result for france in world cup 2018

Advertisment

ലോകകപ്പിലെ ഏറ്റവും മികച്ച യുവനിരയുമായി മുന്‍ ലോകകപ്പ് ചാമ്ബ്യന്മാരായ ഫ്രാന്‍സ് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ഉച്ചക്ക് ശേഷം 3.30ന് നടക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

1998ന് ശേഷം ലോകകപ്പ് വിജയിക്കാത്ത ഫ്രാന്‍സ് ഇത്തവണ രണ്ടും കല്പിച്ചാണ് ഇറങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവനിര തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. 1998ല്‍ ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ദേഷാമ്ബ്സിന്റെ തന്ത്രങ്ങളുമായാണ് ടീം ഇറങ്ങുന്നത്. ഗ്രീസ്മാന്‍ നയിക്കുന്ന ആക്രമണ നിര ഓസ്‌ട്രേലിയക്ക് തലവേദന ഉണ്ടാക്കും. പരിക്ക് മൂലം എമ്ബാപ്പെ കളിക്കുന്ന കാര്യം സംശയമാണ്. പോഗ്ബ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ലോറിസ് തന്നെയാവും ഗോള്‍ വല കാക്കുക.

Image result for france in world cup 2018

ഫ്രാന്‍സിനെ അട്ടിമറിക്കാനുള്ള കോപ്പുകള്‍ ഓസ്ട്രേലിയയുയുടെ കയ്യില്‍ ഇല്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ തന്നെയാവും ഓസ്‌ട്രേലിയയുടെ ശ്രമം. 22 മത്സരങ്ങള്‍ നീണ്ട യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ എത്തുന്നത്. ടോമി ജൂറിക്കിന്‌ പകരം ആന്‍ഡ്ര്യൂ നബൗട്ടിനെ ആയിരിക്കും കോച്ച്‌ ബെര്‍ട് വാന്‍ മര്‍വിക് ആക്രമണത്തിന്റെ ചുമതല ഏല്പിക്കുക.

Advertisment