Advertisment

ഓ ഐ സി സി ആനി സാമുവലിന് യാത്രയയപ്പു നല്കി

author-image
admin
New Update

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ നിർവാഹസമതി അംഗം ശ്രീമതി ആനി സാമുവേലിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ അഭുമുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് യാത്രയയപ്പു നല്കി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുഗതൻ നൂറനാടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മളനം ഒഐസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് കുഞ്ഞികുമ്പള ഉദ്ഘാടനം ചെയ്തു അഭിപ്രായപ്പെട്ടു.

Advertisment

publive-image

1987 മുതൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു ആതുര സേവന രംഗത്ത് തന്റേതായ വെക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ശ്രീമതി ആനി സാമുവല്‍  ഷുമേഷി ഹോസ്പിറ്റലിലും, റിയാദ് പ്രിൻസ് സുൽത്താൻ ഹാർട്ട് ഹോസ്പിറ്റലിലും സേവനം അനുഷ്‌ഠിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുമായി സഹകരിച്ചുകൊണ്ടു കോവിഡ് ലോക്കഡൗണ് കാലത്തു അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തത് യോഗം അനുസ്മരിച്ചു.

ആലപ്പുഴ കരിപുഴ സ്വദേശിയായ ആനി സാമുവേൽ കുടുംബസഹിതമാണ് റിയാദിൽ താമസിച്ചുവരുന്നത് . ഭർത്താവ് സാമൂഹിക പ്രവർത്തകനായ കൊച്ചുകുഞ്ഞു സാമുവേൽ. ആനി സാമുവേലിനെ പോലുള്ളവരുടെ പ്രവാസം അവസാനിപ്പിക്കൽ മലയാളി പൊതുസമൂഹത്തിനു തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി/

സജി കായംകുളം, നൗഷാദ് വെട്ടിയാർ, സുരേഷ് ബാബു ഇരിക്കൽ, സത്താർ കായംകുളം, മുജീബ് കായംകുളം, ജേക്കബ് മാവേലിക്കര എന്നിവർ ആശംസകൾ അറിയിച്ചു. നൗഷാദ് കറ്റാനം സ്വാഗതവും, ശിഹാബ് പുന്നപ്പുറ നന്ദിയും പറഞ്ഞു.

എബ്രഹാം ചെങ്ങന്നൂർ, ഹാഷിം ആലപ്പുഴ, ബിജു വെൺമണി, ഷാജി മുളക്കുഴ, രാജൻ കാരിച്ചാൽ ,കുഞ്ഞുമോൻ കൃഷ്ണപുരം,രാജു വഴുപാടി, അബ്ദുൽവാഹിദ്‌ കായംകുളം,ജെയിംസ് മാങ്ങാംക്കുഴി,ഷബീർ വരിക്കാപ്പിള്ളി, ശരത് ആലപ്പുഴ, അനീഷ്ഖാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Advertisment