Advertisment

50 തൃണമൂല്‍ എംഎല്‍എമാര്‍ അടുത്തമാസം ബിജെപിയില്‍ ചേരുമെന്ന ജ്യോതിപ്രിയ മാലിക്കിന്റെ പ്രസ്താവന വിവാദത്തിൽ

New Update

publive-image

Advertisment

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ തിരിച്ച്‌ പാര്‍ട്ടിയിലെത്താന്‍ വരിനില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. അന്‍പത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടുത്ത മാസം ബിജെപിയി ചേരുമെന്നാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.

പശ്ചിമ ബംഗാളിലെ ഒരു ബിജെപി ബൂത്ത് പ്രസിഡന്റിനെയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ക്കാന്‍ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദം അംഗീകരിക്കാമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തൃണമൂലില്‍ നിന്ന് ധാരാളം പേരെ ബിജെപി പാളയത്തിലേക്കെത്തിയിരുന്നു. സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ ബിജെപിയും തൃണമൂലും പരസ്യപോരിലേക്ക് കടന്നിരുന്നു. പാര്‍ട്ടിവിട്ട എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂലിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ജ്യോതിപ്രിയ മാലിക് അവകാശപ്പെട്ടിരുന്നത്.

Advertisment