Advertisment

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഉമ്മച്ചൻ; കൈയ്യടി നേടി ജഗതിയുടെ മകള്‍ പാര്‍വതി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സോഷ്യല്‍ മീഡിയയില്‍ എങ്ങും ഇപ്പോള്‍ ടിക് ടോക് തരംഗമാണ്. അത്തരത്തിലൊരു ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ പഴയൊരു കോമഡി നമ്പറാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ.ബി.എഡ് എന്ന ചിത്രത്തിലെ ഉമ്മച്ചനായി വന്ന് ചിരിപ്പിക്കുന്നതോ ജഗതിയുടെ മകള്‍ പാര്‍വതിയും.

ചിത്രത്തില്‍ കല്‍പനയുടെ കഥാപാത്രത്തോട് ജഗതിയുടെ കഥാപാത്രമായ ഉമ്മച്ചന്‍ പേര് പറഞ്ഞ് കൊടുക്കുന്ന രംഗമാണ് പാര്‍വതി അച്ഛന്റെ അഭിനയത്തെ തകര്‍ത്തു വാരുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയില്‍ പാര്‍വതി ജഗതി ചേട്ടനെ ഓര്‍മിപ്പിക്കുന്നു എന്ന് പറയുന്ന ആരാധകര്‍ അച്ഛന്റെ ഭാവങ്ങളെ തരക്കേടില്ലാത്ത രീതിയില്‍ തന്നെ പുനരാവിഷ്‌കരിച്ചെന്നും സമ്മതിക്കുന്നു.

Advertisment