Advertisment

ശരീരഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

New Update

publive-image

Advertisment

പല കാരണങ്ങള്‍ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. ലോക്ക്ഡൗണ്‍ കാലത്ത് ശരീരഭാരം കൂടാന്‍ സാധ്യത ഏറേയാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയൂ.

വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് അറിഞ്ഞിരിക്കണം. ഉച്ചയ്ക്ക് ചോറ് കഴിച്ചതിന് ശേഷം ഉറങ്ങുന്ന ശീലമുള്ളവരിലും വണ്ണം കൂടാന്‍ സാധ്യത ഏറെയാണ്.

വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. വ്യായാമം ചെയ്യാന്‍ മടിക്കരുത്. വീടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമ മുറകള്‍ തെരഞ്ഞെടുക്കാം. അതുപോലെ തന്നെ ഉറക്കവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ കൃത്യമായി ഉറക്കം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കുക.

health tips
Advertisment