Advertisment

തലശ്ശേരി നോമ്പ് തുറ സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : തലശ്ശേരി മണ്ഡലം വെൽഫെയർ അസ്സോസിയേഷൻറെ { ടി എം ഡബ്ല്യു എ } ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. കഴിഞ്ഞ 19 വർഷക്കാലമായി സാമൂഹ്യ ,ജീവകാരുണ്യ, കാലാ, കായിക ,സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംഘടനയാണ് തലശ്ശേരി മണ്ഡലം വെൽഫയർ അസോസിയേഷൻ.

Advertisment

publive-image

റിയാദിലെ മുറമ്പ ലുലുവിനടുത്തുള്ള പാക്ക് ഹൗസിൽ സംഘടിപ്പിച്ച നോമ്പ് തുറ സൗ ഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉണർത്തി റിയാദിലെ മലയാളി സമൂഹത്തിന് വേറിട്ട ഒരു അനുഭവമായി മാറി. ടി എം ഡബ്ല്യു എ വനിതാ വിഭാഗം ഒരുക്കിയ രുചികരമായ ഭക്ഷ്യ വിഭവങ്ങൾ നോമ്പ് തുറയുടെ സവിശേഷത ആയിരുന്നു.

റമദാന്‍ സംഗമത്തില്‍ ടി എം ഡബ്ല്യു എ മെമ്പർമാർ കൂടാതെ റിയാദിലെ സാമൂഹ്യ സാം സ്കാരിക വ്യാവസായിക ജീവ കാരുണ്യ രംഗത്തു നിന്നുള്ള അഞ്ഞൂറോളം പേര്‍ പങ്കെ ടുത്തു. റമദാനിന്റെ പ്രതേകതകളെ കുറിച്ച് മുഖ്യ പ്രഭാഷണം സമീർ കോയ കുട്ടി നിർവ്വഹിച്ചു . ചടങ്ങിൽ സിന്ന ഫാത്തിമയുടെ യുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ടി എം ഡബ്ല്യു എ പ്രസിഡന്റ് ഫിറോസ് ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി ഷമീർ ടി.ടി. സ്വാഗതവും, ഇവന്റ് മാനേജ്‌മന്റ്വിഭാഗം ഹെഡ് അഫ്‌താബ്‌ അമ്പിലായിൽ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പർമാർ പരിപാടിക്ക് നേതൃത്വം നൽകി.

publive-image

നജാഫ് മുഹമ്മദ് തീക്കൂക്കിലിന്റെ നേതൃത്വത്തിൽ 19 വർഷത്തെ ടി എം ഡബ്ല്യു എ യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു ഡോക്കുമെന്ററി പ്രദർശനവും തദവസരത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.അഷ്‌റഫ് കോമത്ന്റെ നേതൃത്വത്തിൽ റംസാനോട് അനുബന്ധിച്ഛ് തലശേരിയിൽ 342 കുടുംബങ്ങൾക്ക് ഇഫ്താർ കിറ്റ് വിതരണവും നടത്തി.

Advertisment