Advertisment

ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ തരുൺദീപ് റായ്ക്ക് ജയം,വനിതകളുടെ ബാഡ്മിൻ്റണിൽ പിവി സിന്ധു മുന്നേറുന്നു

New Update

publive-image

Advertisment

ടോക്യോ: ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്ക് ജയം. ഉക്രൈൻ്റെ ഒലക്സി ഹുൻബിനെയാണ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. സ്കോർ 6-4. 4-1 എന്ന സ്കോറിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുൺദീപ് ആവേശജയം സ്വന്തമാക്കിയത്.

ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയാണ് അടുത്ത ഘട്ടത്തിൽ തരുൺദീപിൻ്റെ എതിരാളി. ജപ്പാൻ്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്കോറിനു കീഴ്പ്പെടുത്തിയാണ് ഇസ്രയേൽ താരം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

അതേസമയം, വനിതകളുടെ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 21-9 എന്ന സ്കോറിനാണ് സിന്ധു ഹോങ് കോങ് താരം ച്യുങ് ങാനെതിരെ മുന്നിട്ടുനിൽക്കുന്നത്.

നേരത്തെ, ടോക്യോ ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസ് സ്വന്തമാക്കിയിരുന്നു. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് താരത്തിൻ്റെ രണ്ടാം സ്വർണനേട്ടം.

Advertisment