ടോം ആല്‍ട്രെഡ് കേരള ബ്ലാസ്റ്റേഴ്സിലേയ്ക്ക്

സ്പോര്‍ട്സ് ഡസ്ക്
Tuesday, April 16, 2019

ടോം ആല്‍ട്രെഡ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തുമെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ ഏജന്റുമായി ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സും മുംബൈ എഫ്സിയും സംസാരിച്ചതായി ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്‌കോട്ട്ലന്‍ഡിനായി അണ്ടര്‍ 19 ലോകകപ്പ് ഉള്‍പ്പെടെ കളിച്ച ടോം കഴിഞ്ഞ വര്‍ഷം സ്‌കോട്ടിഷ് ലീഗിലെ പ്രശസ്ത ക്ലബായ മതെര്‍വെല്‍ എഫ്സിക്കായി ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ധീരജ് സിംഗ് സെലക്ഷന്‍ ട്രയല്‍സിന് പോയ ക്ലബാണ് മതെര്‍വെല്‍. മതെര്‍വെല്ലിനായി 17 കളികള്‍ കളിച്ച ടോം ഒരു ഗോളും നേടിയിട്ടുണ്ട്.

പ്രെഫഷണല്‍ ഫുട്ബോളില്‍ 2008ല്‍ അരങ്ങേറിയ ടോം ഇതുവരെ 13 ക്ലബുകളില്‍ കളിച്ചിട്ടുണ്ട്.

×