Advertisment

സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട്: ചിത്രം പങ്കുവെച്ച് ടൊവിനോ

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്ന സംഭവമാണ് ടൊവിനോ ഓര്‍ത്തെടുത്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലാണ് ആദ്യമായി ക്യാമറയ്‍ക്കു മുന്നില്‍ നില്‍ക്കുന്നത് എന്ന് ടൊവിനോ പറയുന്നു.

publive-image

തുടങ്ങിയത് ഇവിടെ വെച്ചാണ്. എട്ട് വര്‍ഷം മുമ്പ് ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്നു. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം- ടൊവിനോ എഴുതുന്നു. ഫോട്ടോയും ടൊവിനോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു ഗാനരംഗത്തിന്റെ ഫോട്ടോയാണ് ടൊവിനോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Advertisment