Advertisment

ട്രിവാ അനന്തോല്‍ത്സവം 2019 മാര്‍ച്ച്‌ 29ന് ഗായകന്‍ അന്‍വര്‍ സാദത്ത് മുഖ്യ അതിഥി.

author-image
admin
Updated On
New Update

റിയാദ്: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ( ട്രിവ ) തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന്‍റെ എട്ടാമത് വാര്‍ഷികാഘോഷം അനന്തോല്‍ത്സവം 2019 മാര്‍ച്ച്‌ 29 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ അസീസിയ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും

Advertisment

publive-image

തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ .

ട്രിവയുടെ സ്ഥാപകന്‍ അന്തരിച്ച ശശികുമാര്‍ പിള്ളയുടെ നാമകരണത്തിലുള്ള വേദിയില്‍ അരങ്ങേറുന്ന ആഘോഷ പരിപാടിയില്‍ സിനിമ പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത് നയിക്കുന്ന സംഗീത വിരുന്ന് റിയാദിലെ കലാകാരന്മാരും കലാകാരികളും അണിനിര ക്കുന്ന നൃത്തസന്ധ്യ, വണ്ടര്‍ ഷോ, വനിതകളുടെ സ്നാക്സ്‌ മല്‍സരം ,കൂടാതെ റിയാദിലെ പ്രമുഖ വെക്തിതങ്ങളെ ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍  റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജീവകരുന്ന്യപ്രവര്‍ത്തന രംഗത്ത്  കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് നിരവധി പ്രവര്‍ത്ത നങ്ങള്‍ നടത്താന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട് ആര്‍ സി സി യിലെ കാന്‍സര്‍ ബാധിതരായ ഇരുപതോളം കുട്ടികള്‍ക്ക് അഞ്ചു ലക്ഷം രൂപ ധന സഹായം നല്കിയതുല്‍പ്പടെ  ഏഴു വര്‍ഷംകൊണ്ട് ഇരുപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ചെയയ്യാന്‍ തങ്ങള്‍ക്ക്കഴിഞ്ഞിട്ടുടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എസ്.പി.ഷാനവാസ്‌ ,പ്രസിഡണ്ട്‌ വിജയന്‍ നെയ്യാറ്റിന്‍കര ,പ്രോഗ്രാം കണ്‍വീനര്‍ നാസര്‍ കല്ലറ , പ്രോഗ്രാം കോര്‍ഡിനെറ്റര്‍ നിഷാദ ആലംകോട് ,റാസി കൊരാണി, റഫീഖ് വെമ്പായം , ജഹാംഗീര്‍ എന്നിവര്‍ പങ്കെടുത്തു

Advertisment