Advertisment

ടിആര്‍പി റേറ്റിങിലെ തട്ടിപ്പ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ റിപ്പബ്ലിക് ടിവി അധികൃതര്‍; അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യം

New Update

publive-image

മുംബൈ: ടിആര്‍പി റേറ്റിങില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ റിപ്പബ്ലിക് ടിവി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശിവ സുബ്രഹ്മണ്യം. കേസില്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമാകുന്നതുവരെ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നും ശിവസുന്ദരം മുംബൈ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇനി ഒക്ടോബര്‍ 14, 15 തീയതികളില്‍ മാത്രമെ താന്‍ മുംബൈയില്‍ ഉണ്ടാവുകയുള്ളൂവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. കേസിൽ ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ചാനൽ സി.എഫ്.ഒയ്ക്ക് മുംബൈ പോലീസ് നോട്ടീസ് നൽകിയിരുന്നത്.

Advertisment