Advertisment

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അലയമണ്‍ പഞ്ചായത്തിലെ അര്‍ഹരായ 11 വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് ടെലിവിഷനുകള്‍ നല്‍കി

New Update

അലയമണ്‍: ഇന്‍കാസ്-ഒഐസിസി അലയമണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സംയുക്ത സഹകരണത്തോടെ അലയമണ്‍ പഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അര്‍ഹരായ 11 വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ നല്‍കി.

Advertisment

കെപിസിസി ജനറല്‍ സെക്രട്ടറിമാകായ അഡ്വ എംഎം നസീര്‍ കരുകോണിലും അഡ്വ ജ്യോതികുമാര്‍ ചാമക്കാല ചണ്ണപ്പേട്ടയിലും അഡ്വ എ ഷാനവാസ് ഖാന്‍ കരുകോണിലും ഉദ്ഘാടനം നിര്‍വഹിച്ചു.

കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ സൈമണ്‍ അലക്‌സ് മീന്‍കുളത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്‌ജെ പ്രേംരാജ് താഴേ മീന്‍കുളത്തും ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഡി ചന്ദ്രബോസ് വെള്ളാരംകുളത്തും ഏരൂര്‍ സുഭാഷ് പുല്ലാഞ്ഞിയോടും ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറിമാരായ അഡ്വ വി.റ്റി. സിബി വനത്തുംമുക്കും ചിതറ മുരളി വട്ടമണ്‍പണയിലും കോണ്‍ഗ്രസ് ചിതറ ബ്ലോക്ക് പ്രസിഡന്റ് കെജി സാബു കണ്ണങ്കോടും കെ.എസ്.യു ജില്ലാ സെക്രട്ടറി തൗഫീക്ക് തടിക്കാട് പുത്തയത്തും ഉദ്ഘാടനം നടത്തി.

Advertisment