Advertisment

യു എ യിൽ ചെക്ക്ബുക്ക് നൽകുന്നതിന് കർശന നിയന്ത്രണം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

ദുബായ് : ചെക്കുകൾ നൽകുന്നതിൽ കർശന നിയന്ത്രണമേർപ്പെടുത്തി യു എ ഇ. യു എ ഇ യിലെ കേന്ദ്രബാങ്ക് ഇറക്കിയ പുതിയ ഉത്തരവ് പ്രകാരമാണ് ചെക്കുകൾ നൽകുന്നതിൽ കർശന നിയന്ത്രണം നിലവിൽ വരുന്നത്. യു എ ഇയിലെ വായ്പ സംബന്ധിച്ചുള്ള നടപടി ക്രമങ്ങളിൽ കൂടുതൽ ഉത്തരവാദിത്വമുണ്ടാക്കുന്നതിന്റെ ഭാഗമായാണ്ചെക്ക്‌ബുക്ക് നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ യു എ ഇ സെൻട്രൽ ബാങ്ക് തീരുമാനിച്ചത്. പുതിയ തീരുമാനങ്ങൾ സെൻട്രൽ ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

ബാങ്കുകൾ ചെക്ക് ബുക്ക് നൽകുന്നതിന് മുൻപ് ഉപയോക്താവിന്റെ ചില നടപടിക്രമങ്ങൾ ഉണ്ടാകണം. ചെക്ക്ബുക്ക് നൽകുന്നതിന് മുൻപ് ഉപയോക്താവിന്റെ വായ്പ സാമ്പത്തിക ഇടപാട് ചരിത്രം ബാങ്കുകൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവിൽ ഉപയോക്താക്കൾ വീഴ്ച വരുത്താതിരിക്കുമെന്ന് ഉറപ്പുവരുത്തന്നതിനാണ് ഇത് പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത്.

ഉപയോക്താക്കൾ ചെക്കുബുക്ക് ഉപയോഗിക്കുന്നത് ധനകാര്യസ്ഥാപനങ്ങൾ പരമാവധി നിരുത്സാഹപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ചെക്കുകൾക്ക് പകരം പണം കൈമാറ്റ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണം. ഇനി മുതൽ ചെക്‌ബുക്ക് നൽകുന്നതിന് മുൻപ് ഉപയോക്താക്കളുടെ വിവരങ്ങൾ അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യുറോയുമായി ബന്ധപ്പെട്ട് പരിശോധിച്ച് വായ്പാ തിരിച്ചടവ് സംബന്ധിച്ചുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്ന് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. യു എ ഇയിൽ ചെക്ക് ഉപേയാഗിച്ചുളള പണമിടപാട് സംബന്ധിച്ച് ഒട്ടേറെ കേസുകൾ വരുന്ന സാഹചര്യത്തിലാണ് സെൻട്രൽ ബാങ്ക് കർശന നിർദ്ദേശങ്ങളുമായി എത്തിയെന്നാണ് സൂചന.

Advertisment