Advertisment

കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ യു ഡി എഫില്‍ കലഹം,സ്ഥിതി രൂക്ഷം, നേത്രുത്വം ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരെഞ്ഞെടിപ്പിനെ ബാധിക്കും.

New Update

കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിൽ ഭരണസമിതിയില്‍ സ്ഥാനമാനങ്ങളെ ചൊല്ലി  യുഡിഎഫിൽ കലഹം   കോൺഗ്രസ്‌ ലീഗ് ബന്ധം വഴി പിരിയുന്നു. പഞ്ചായത്ത്‌ ഭരണ സമിതിയിലെ സ്ഥിരം സമിതികളുടെ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള അവകാശ തർക്കമാണ് ഐക്യ ജനാധിപത്യ മുന്നണിയിൽ പൊട്ടിതെറിക്കു  കാരണമായത്.ജില്ലാ സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ ഇടപെട്ടില്ലെങ്കില്‍ വരാന്‍ ഇരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് .പ്രവര്‍ത്തകര്‍ ആകെ നിരാശയിലാണ് രാപകല്‍ പ്രവര്‍ത്തിച്ച് അധികാരത്തില്‍ എത്തിച്ചതിന് ശേഷം ചെറിയ ചെറിയ വിഷയങ്ങള്‍ പറഞ്ഞു പഞ്ചായത്തിലെ ചില അംഗങ്ങളുടെ വാശിയില്‍  യു ഡി എഫ് തന്നെ ആകെ നാണക്കേട്‌ ഉണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്

Advertisment

publive-image

കോൺഗ്രസ്‌ പ്രതിനിധിയായ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിനെതിരെ ലീഗ് തന്നെ അവിശ്വാസം കൊണ്ടു വരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതേ സമയം സ്ഥിരം സമിതികളിൽ ലീഗ് ആധിപത്യം ഉറപ്പിച്ചു. ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്‌ തിരിച്ച് പിടിച്ച ഐക്യ ജനാധിപത്യ മുന്നണിക്ക് ആകെ 22 വാർഡിൽ ലീഗ് 12, കോൺഗ്രസ്‌ 3 എന്നിങ്ങനെയാണ് കക്ഷി നില.

സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വനിത സംവരണമുള്ള വിദ്യാഭ്യാസ സ്ഥിരം സമിതി വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയ സ്ഥിതിക്ക് മറ്റു സ്ഥിരം സമിതികൾ നൽകേണ്ടതി ല്ലെന്ന നിലപാടാണ് ലീഗ് എടുത്തത്. ഇതോടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതോടെ ഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശശി കുമാർ, അംഗം വിനീത എന്നിവർ തെരഞ്ഞെടുപ്പിൽ ഹാജരായില്ല. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ്‌ തിരിവ് വ്യക്തമാക്കി മേക്കളപ്പാറ വാർഡ് അംഗം നിജോ വർഗീസിന്റെ പങ്കെടുത്തു.

വികസനം, ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളിലെല്ലാം തന്നെ ലീഗ് ഐക്യകണ്ഠേന ആധിപത്യം ഉറപ്പിച്ചു. മുന്നണി സംവിധാനങ്ങളെ കാറ്റില്‍ പറത്തി ലീഗിന്‍റെ കടും പിടുത്തമാണ് പ്രശ്നങ്ങള്‍  വഷളാക്കിയത് എന്ന് കോണ്‍ഗ്രസ്‌ പറയുന്നത് ഇതിനെതിരെ  ശക്തമായ വികാരമാണ് കോട്ടോപ്പാടത്ത് കോൺഗ്രസ്‌ പ്രവർത്തകരിൽ ഉയരുന്നത്.  ലീഗിനെതിരെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിക്കാനാണ് പദ്ധതി. തുടർ ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ ശക്തമാകും. ലീഗ് -കോണ്‍ഗ്രസ്‌ നേതൃത്വം ഉടനെ ഇടപെട്ടില്ലെങ്കില്‍ തര്‍ക്കം തെരുവിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

Advertisment