Advertisment

വർഗീയ ഫാസിസ്റ്റു ശ്കതികളെ അധികാരത്തിൽ നിന്ന് താഴെയിറക്കണം : മലപ്പുറം യു ഡി ഫ് കൺവെൻഷൻ വെള്ളിയാഴ്ച

author-image
admin
Updated On
New Update

റിയാദ് : വർഗീയ ഫാസിസ്റ്റു ശക്തികളെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന രാഹുൽ ഗാന്ധി നയിക്കുന്ന യു പി എ മുന്നണിക്ക് കരുത്തു പകരാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിൽക്കണമെന്ന് റിയാദ് യുഡിഫ് യോഗം അഭിപ്രായപ്പെട്ടു. ജാതിയുടെയും പശുവിന്റെയും പ്രണയത്തിന്റെയും നിറത്തിന്റെയും വംശത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ ഇന്ത്യൻ ഭരണകൂടം കാഴ്ചക്കാരായി നോക്കിനിൽക്കുന്നു.

Advertisment

publive-image

പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു പി എ ഗവൺമെന്റ് രൂപം കൊടുത്ത പ്രവാസി വകുപ്പ് നിർത്തലാക്കി. നോട്ടു നിരോധനത്തിന്റെ പേരിൽ പാവങ്ങളുടെ സമ്പത്തു കൊള്ളയടിച്ചു. അക്രമ രാഷ്ട്രീയവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ കേരള ജനതയ്ക്ക് ഇടതുപക്ഷ സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. 2019 ലെ തിരഞ്ഞെടുപ്പ് ജനാധിപത്യ ചേരിയുടെ വിജയമാവുന്നതിനു വേണ്ടി മുഴുവൻ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരും പരിശ്രമി ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

റിയാദിലെ മുഴുവൻ യുഡിഫ് പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കൺവെൻഷൻ മാർച്ച് 29 നു വെള്ളിയാഴ്ച രാത്രി 7 മണിക്ക് ബത്തയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്ന് ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി സഫ മക്ക ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ വെച്ച് ഭാരവാഹികളായി101 അംഗ റിയാദ് യുഡിഫ് കമ്മിറ്റി നിലവിൽ വന്നു .

രക്ഷാധികാരികൾ :അഷ്‌റഫ് തങ്ങൾ റസാക്ക് പൂക്കോട്ടൂർപാടം സി പി മുസ്തഫ നൗഫൽ പാലക്കാടൻ അബ്ദുല്ല വല്ലാഞ്ചിറ കെ കെ കോയാമു ഹാജി സലിം കളക്കര ഷുഹൈബ് പനങ്ങാങ്ങര ചെയർമാൻ : ജിഫിൻ അരീക്കോട് വൈസ് ചെയർമാൻ: മുഹമ്മദ് വേങ്ങര

ജനറൽ കൺവീനർ : അസീസ് വെങ്കിട്ട കൺവീനർ : ഷൗക്കത്ത് കടമ്പോട്ട് ഷകീർ ധാനത്ത്, യൂനസ് കൈതക്കോടൻ, ബാവ വെന്നിയൂർ, റിയാസ് വണ്ടൂർ, റഷീദ് ബാബു, അഷ്‌റഫ് മോയൻ, ജംഷാദ് തുവ്വൂർ

പ്രോഗ്രം കോഡിനേറ്റർസ് : യൂനുസ് താഴേക്കോട്, റഫീഖ് മഞ്ചേരി, സൈനുദ്ധീൻ വെട്ടത്തൂർ, വഹീദ് വാഴക്കാട്, അഷ്‌റഫ് കൽപകഞ്ചേരി , ഷാജി നിലംബൂർ സിദ്ധീഖ് തുവ്വൂർ. പപ്ലിസിറ്റി :കരീം മഞ്ചേരി, ഷബീറലി ജാസ് , ഷമീർ മാളിയേക്കൽ , ഹിദായത് ഇരുമ്പുഴി , അൻവർ വാഴക്കാട് , യൂനസ് തോട്ടത്തിൽ , വിനീഷ് ഒതായി,റഫീഖ് കൊടിഞ്ഞി , സനോജ് കുരിക്കൾ , ലത്തീഫ് താനാളൂർ, അൻസാർ വാഴക്കാട്

ട്രഷറർ : അമീർ പട്ടണത്ത്

Advertisment