Advertisment

യുക്മ ഫാമിലി ഫെസ്റ്റ് കാണികൾക്ക് ദൃശ്യവിരുന്നൊരുക്കാൻ ട്രാഫോർഡ് കലാസമിതിയുടെ നാടകം "സിഗററ്റുകൂട്"

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം സെന്ററിൽ ജനുവരി 19ന് സംഘടിപ്പിച്ചിരിക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിൽ നാടക രംഗത്തെ പ്രമുഖരായ ട്രാഫോർഡ് നാടക സമിതിയും. കഴിഞ്ഞ പത്ത് വർഷക്കാലമായി നിരവധി നാടകങ്ങളുമായി നാടക രംഗത്ത് ശ്രദ്ധേയമായ ട്രാഫോർഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകമാണ് " സിഗററ്റുകൂട് ". യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ കൂടിയായ ഡോ.സിബി വേകത്താനം രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ള നാടകത്തിൽ മാഞ്ചസ്റ്ററിലെ പ്രമുഖരായ കലാകാരൻമാരാണ് അണിനിരക്കുന്നത്.

Advertisment

മുൻപ് അവതരിപ്പിച്ചിരുന്ന തോറ്റങ്ങൾ, എഞ്ചുവടി, കാണാക്കാഴ്ചകൾ, ബറാബാസ്, ശരറാന്തൽ തുടങ്ങിയ നാടകങ്ങൾ യുകെയിലെ നിരവധി വേദികളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയവരാണ് ട്രാഫോർഡ് കലാസമിതി. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സിഗററ്റുകൂട് എന്ന നാടകം വേദിയിലെത്തുന്നത്. വളരെയേറെ പുതുമകളാണ് ഈ നാടകത്തിലൂടെ കാണികളെ കാത്തിരിക്കുന്നത്.

publive-image

മികച്ച യുക്മ റീജിയണുകൾ, 120 അംഗ അസോസിയേഷനുകളിൽനിന്നുള്ള കേമന്മാരായ അസോസിയേഷനുകൾ, എ - ലെവൽ, ജി സി എസ് ഇ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാർത്ഥികൾ, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികൾ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദികൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങൾ, മാജിക് ഷോ, കോമഡി, ഇൻസ്ട്രുമെൻറ് മ്യൂസിക് എന്നിങ്ങനെ നിരവധിയായ കലാപരിപാടികൾ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.

publive-image

വിഥിൻഷോ ഫോറം സെൻററിൽ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ - റീജിയണൽ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാർഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 മണിവരെ നടക്കുന്ന "നോൺ സ്റ്റോപ്പ് പ്രോഗ്രാ"മുകൾ, മാഞ്ചസ്റ്റർ കണ്ടിട്ടുള്ളതിൽവച്ചു ഏറ്റവും ആകർഷകമായ മലയാളി പരിപാടികളിൽ ഒന്നായി യുക്മ ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതിൽ സംശയമില്ല.

publive-image

യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

അലക്സ് വർഗ്ഗീസ് - O7985641921

സുരേഷ് കുമാർ - O7903986970

publive-image

Advertisment