Advertisment

ആസ്ട്രേലിയൻ പ്രവാസി സജി മുണ്ടയ്ക്കനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

മെൽബൺ: സെപ്തംബർ 22 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക് ഏറ്റുമാനൂർ പുന്നത്തുറ വൈ.എം.എ മന്ദിരത്തിന്റെയും , ലൈബ്രറിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ഗംഭീരമായ ഓണാഘോഷവും രജത ജൂബിലിയും കൊണ്ടാടി.

Advertisment

വൈ.എം.എ പ്രസിഡന്റ് കെ.എൻ രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 2019 ലെ ഓണാഘോഷത്തിന്റെയും, രജത ജൂബിലി ആഘോഷങ്ങളുടെയും ചടങ്ങുകൾ സംഘടിപ്പിച്ചത്.

publive-image

സമാപന സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്റെ ഗ്രാമം ചാരിറ്റി ട്രസ്റ്റ് ചെയർമാനും ഓസ്ടേലിയായിലെ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ സജി മുണ്ടയ്ക്കന് പൊന്നാട നല്കി ആദരിച്ചു.

കൂടാതെ ബഹുമാനപ്പെട്ട കോട്ടയം എം.പി തോമസ് ചാഴികാടനും പ്രസിഡന്റും ചേർന്ന് മേമൊന്റുയും നല്കി.ചടങ്ങിൽ ബഹുമാനപ്പെട്ട എം.എൽ.എ സുരേഷ് കുറുപ്പ് മുഖ്യ പ്രഭാക്ഷണം നടത്തി.

സജി മുണ്ടയ്ക്കൽ സ്വന്തം നാട്ടിൽ നടത്തിവരുന്ന വിവിധ തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കൂടാതെ ഒമ്പതു രാജ്യങ്ങളിലെ സമാന ചിന്താഗതിക്കരായ സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്നു വർത്തോളമായി മുടങ്ങാതെ നടത്തി വരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി മൂവായിരത്തിൽപരം ആളുകൾക്ക് നൽകി വരുന്ന സൗജന്യമായി ഉച്ചഭക്ഷണം നല്കികൊണ്ടിരിയ്ക്കുന്നതും മാനിച്ചാണ് ഈ ആദരവ്.

ഈ അംഗീകാരം എന്റെ ഗ്രാമം ചാരിറ്റി ട്രസ്റ്റുമായി സഹകരിച്ചു പ്രവർത്തിയ്ക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും അവകാശപ്പെട്ടതാണന്ന് സജി മുണ്ടയ്ക്കൻ പറഞ്ഞു.

ചടങ്ങിൽ  ജോർജ് പുല്ലാട്ട് (മുൻസിപ്പൽ ചെയർമാൻ) ടി.പി മോഹൻദാസ് (ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ) ഡോ. കുമാർ ( ഗ്രേസ് ഹോസ്പിറ്റൽ കോട്ടയം)ബിജു കൂമ്പിക്കൽ (വാർഡ് കൗൺസിലർ) കെ.ആർ ചന്ദ്രമോഹൻ (ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് )തിരുവല്ലം ഭാസി (ആസ്ട്രേലിയ) എന്നിവർ ആശംസയും.ടി.എ മണി (മുഖ്യ എഡിറ്റർ സ്മരണിക) സ്നേഹ സന്ദേശവും നല്കി. മനു ജോൺ സ്വാഗതവും, കമ്മറ്റിയഗം എ .കെ സുഗതൻ കൃതഞ്ജതയും പറഞ്ഞു.

Advertisment