Advertisment

ഉംറ വിസ 29 ലക്ഷം കവിഞ്ഞു; പാകിസ്ഥാൻ ഒന്നും ഇന്തോനേഷ്യ രണ്ടും സ്ഥാനങ്ങളിൽ, ഇന്ത്യയിൽ നിന്നെത്തിയത് മൂന്ന് ലക്ഷത്തിലേറെ തീത്ഥാടകർ,

New Update

ജിദ്ദ: ആഗസ്ത് ഒന്നിന് തുടങ്ങിയ നടപ്പു വർഷത്തെ ഉംറ സീസണിൽ ഇതുവരെയായി ഇരുപത്തിയൊമ്പത് ലക്ഷത്തിലേറെ ( 2,913,170 ) വിസ പതിച്ചു നൽകിയതായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം വെളിപ്പെടുത്തി. ഇതിൽ, 2,595,830 തീർത്ഥാടകർ ഇതിനകം പുണ്യഭൂമിയിൽ എത്തിയതായും 2,210,041 പേർ കർമങ്ങൾ നിർവഹിച്ച് മടങ്ങിയതായും വെള്ളിയാഴ്ച മന്ത്രാലയം പുറത്തിറക്കിയ വാരാന്ത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment

publive-image

തീർത്ഥാടകർ ഏറ്റവും കൂടുതൽ എത്തിയത് പാകിസ്ഥാനിൽ നിന്നാണ് - 601,880 പേർ. രണ്ടാം സ്ഥാനത്ത് ഇൻഡിനേഷ്യയാണ് - 537,894 പേർ. തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട് - 307,066 തീർത്ഥാടകരാണ് ഈ സീസണിൽ ഇതുവരെയായി ഇന്ത്യയിൽ നിന്നെത്തിയത്.

ഉംറ തീര്ഥാടകരിൽ 2,437,148 പേരെത്തിയത് വിമാനം മാർഗവും 147,965 പേര് കരമാർഗവുമാണ് സൗദിയിൽ പ്രവേശിച്ചത്. അതേസമയം 10,717 തീർത്ഥാടകർ കപ്പൽ മാർഗവും ഉംറയ്‌ക്കെത്തിയിരുന്നു.

Advertisment