Advertisment

സെന്‍സറിങ് പൂര്‍ത്തിയായി മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഇനി തീയറ്ററുകളിലേയ്ക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി. ഈ മാസം 14 ന് ചിത്രം തീയറ്ററുകളിലെത്തും. ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നു.

ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്നും എത്തുന്ന താരങ്ങള്‍. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്.മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട എന്ന സിനിമയുടെ നിര്‍മ്മാണം. ജിഗര്‍തണ്ട ഫെയിം ഗേമിക് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.

Advertisment