Advertisment

അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ ഒരു  മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ല. വ്ലോ​ഗറുമായി ഉണ്ണിമുകുന്ദന്റെ ഫോൺ സംഭാഷണം വൈറൽ, സിനിമയെ വിമർശിച്ചതിന് നടൻ തന്നെ തെറിവിളിച്ചെന്നും വ്ലോ​ഗർ; വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: വ്ലോ​ഗറുമായി നടൻ ഉണ്ണി മുകുന്ദൻ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം  സിനിമയുടെ റിവ്യൂ സംബന്ധിച്ചാണ് നടൻ മലപ്പുറത്തെ വ്ലോ​ഗറുമായി തർക്കമുണ്ടായത്. 30 മിനിറ്റിലേറെ നീണ്ട തർക്കത്തിന്റെ ഓഡിയോ വ്ലോ​ഗർ പുറത്തുവിടുകയായിരുന്നു.

വീഡിയോയിൽ കടുത്ത വാ​ഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമർശിച്ചതിന് നടൻ തന്നെ തെറിവിളിച്ചെന്നും വ്ലോ​ഗർ പറഞ്ഞു.  എന്നാൽ, സിനിമയിലഭിനയിച്ച കുട്ടിയെയും തന്റെ മാതാപിതാക്കളെയും അപമാനിച്ചതിനെ തുടർന്നാണ് താൻ പ്രകോപിതനായതെന്നാണ് ഉണ്ണി മുകുന്ദന്റെ വാദം. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ തന്റെ ഭാ​ഗം ന്യായീകരിച്ച് നടൻ രം​ഗത്തെത്തുകയും ചെയ്തു. തെറ്റ് സംഭവിച്ചു എന്ന് താൻ പറയുന്നില്ലെന്നും വിവാദമായ ഫോൺ സംഭാഷണത്തിന് ശേഷം ആ വ്യക്തിയെ15  മിനിറ്റിനു  ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നുവെന്നും ഉണ്ണിമുകുന്ദൻ കുറിപ്പിൽ പറഞ്ഞു.

എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോൾ അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ തനിക്ക് കാണാൻ സാധിച്ചതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.  പ്രതികരണം മോശമായി എന്നു തോന്നിയതുകൊണ്ട് മാത്രമാണ് ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ്  മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചത്. സിനിമക്കെതിരെ അഭിപ്രായങ്ങൾ ആവാം. പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ  ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയേണ്ടത് എന്നേ പറഞ്ഞിട്ടുള്ളൂ, ഉദ്ദേശിച്ചിട്ടുള്ളൂവെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.  ഒരു കാര്യം പറയാം താൻ വിശ്വാസിയാണ്, അയ്യപ്പഭക്തനാണ്.

ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലെന്നും ആരോടും മാറാൻ പറഞ്ഞിട്ടില്ലെന്നും “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുതെന്നും അദ്ദേഹം പറ‍ഞ്ഞു.  അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോഒരു  മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ല. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം. ഒരു സിനിമ ചെയ്തു, അതിനെ വിമർശിക്കാം. എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവൂനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല. ഒന്നും വെറുതെ കിട്ടിയതല്ല. നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർഥിച്ചും പ്രയത്നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി- ഉണ്ണിമുകുന്ദൻ കുറിച്ചു.

Advertisment