Advertisment

മാനവികത മരവിച്ചുപോയ നിമിഷങ്ങൾ !

New Update

മനസ്സിലൊരല്പം കരുണ കാത്തുസൂക്ഷിക്കുന്നവർ ചെയ്യുന്ന കൃത്യമായിരുന്നില്ല അത്. പ്രത്യേകിച്ചും നിയമം പരിപാലിക്കേണ്ട പൊതുസമൂഹത്തിനു മാതൃകയാക്കേണ്ട നിയമപാലകർ. കഴിഞ്ഞദിവസം വൈകിട്ടുനടന്ന സംഭവമാണിത്.

Advertisment

publive-image

വഴിയരുകിൽ മരിച്ചുകിടന്ന ഒരു വ്യക്തിയുടെ മൃതദേഹം മുൻസിപ്പൽ കോർപറേഷന്റെ മാലിന്യം കയറ്റി പ്പോകുന്ന ( Garbage Van) വാഹനത്തിൽ ഒരു തെരുവുമൃഗത്തെ എന്നപോലെ ലോഡ് ചെയ്‌ത്‌ പോസ്റ്റുമാർട്ട ത്തിനയച്ച പോലീസ് നടപടി വിവാദമായിരിക്കുകയാണ്..

ഉത്തർപ്രദേശിലെ ബൽറാംപൂർ ഉത്തരോല തഹസീൽ ഗേറ്റിനടുത്ത് ബുധനാഴ്ച മരണപ്പെട്ട നിലയിൽ കണ്ടെത്തിയ 46 കാരന്റെ മൃതദേഹമാണ് കോവിഡ് ബാധിതനെന്ന ഭീതിയിൽ പോലീസു കാർ ആംബുലൻസ് വിളിക്കാതെ ഗാർബേജ് വാനിൽ കയറ്റിയയച്ചത്.

മൃതദേഹത്തിൽ തൊടാൻ പോലും കൂട്ടാക്കാതെ പോലീസുകാർ ദൂരെമാറിനിൽക്കുകയായിരുന്നു. മുൻസിപ്പൽ കോർപ്പറേഷനിലെ നാലു ശുചീകരണ തൊഴിലാളികളാണ് മൃതദേഹം വാഹനത്തിൽക്കയറ്റിയത്.

ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഒരു സബ് ഇൻസ്പെക്ടറുൾപ്പെടെ മറ്റു രണ്ടു പോലീസുകാരെയും എസ് .പി ദേവരഞ്ജൻ വർമ്മ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയു ണ്ടായി. കൂടാതെ ഗാർബേജ് വാഹനത്തിൽ മൃതദേഹം കയറ്റിയതിന് കോർപ്പറേഷനിലെ നാലു തൊഴിലാളികളും ഇപ്പോൾ സസ്‌പെൻഷനിലാണ്‌.

പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സാക്ഷിയില്ലാത്ത തീർത്തും ലജ്ജാകരമായ ഈ നടപടിയിൽ ഖേദിക്കുന്നു വെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ബാൽറാംപൂർ എസ് .പി ഉറപ്പുനൽകുന്നു.

UP DEADBODY ISSUE
Advertisment