Advertisment

ഉപ്പും മുളകിൽ നിന്നും ലെച്ചുവിന് പിന്നാലെ പാറുക്കുട്ടിയും മാറുന്നു?: കാരണം വെളിപ്പെടുത്തി പാറുവിന്റെ അച്ഛൻ

author-image
ഫിലിം ഡസ്ക്
New Update

ഏറ്റവും അധികം ആരാധകർ ഉള്ള കുഞ്ഞു സുന്ദരികുട്ടിയാണ് ഉപ്പും മുളകിലെയും പാറുക്കുട്ടി. അമേയ എന്നാണ് പേര് യെങ്കിലും പ്രേക്ഷകർക്ക് അവൾ പ്രിയപ്പെട്ട പാറുക്കുട്ടിതന്നെയാണ്.

Advertisment

publive-image

അതേസമയം ഇപ്പോൾ പാറുക്കുട്ടി പരമ്പരയിൽ നിന്നും പിന്മാറുകയോണോ എന്ന ആശങ്കയിൽ ആണ് ആരാധകർ. ഒരു കാസ്റ്റിംഗ് കാള്‍ ആണ് ഈ സംശയത്തിന് കാരണം. ഇതിനെക്കുറിച്ചു പാറുകുട്ടിയുടെ പിതാവ് പ്രതികരിച്ചിരിക്കുകയാണ്. ആയിരം എപ്പിസോഡ് പിന്നിട്ടു ജൈത്രയാത്ര നടത്തുകയാണ് ഉപ്പും മുളകും. ഇതിനിടയിൽ ലെച്ചുവായി എത്തുന്ന ജൂഹി പിന്മാറിയെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ പാറുക്കുട്ടിയും സീരിയലിൽ നിന്നും പിന്മാറുന്നുവോ എന്ന ആശങ്കയിൽ ആണ് ആരാധകർ. ലെച്ചുവിന്റെ പിന്മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചപോലെ ഇപ്പോൾ പത്ര പരസ്യം ശ്രദ്ധ നേടുകയാണ്. ഉപ്പും മുളകിലേക്കും കുട്ടി താരങ്ങളെ തേടുന്ന പരസ്യമാണ് ഇപ്പോൾ പരസ്യമായിക്കൊണ്ടിരിക്കുന്നത് .

നന്നായി അഭിനയിക്കുവാനും അഭിനയിച്ച് തകർക്കുവാനും കഴിവുള്ള മൂന്നിനും അഞ്ചിനും ഇടയിലുള്ള കുട്ടി താരങ്ങളെ ആണ് ഉപ്പും മുളകിലേക്കും ക്ഷണിക്കുന്നത്.

ഫോട്ടോയും ബയോ ഡാറ്റയും ചാനലിലേക്ക് അയക്കാനും പരസ്യത്തിൽ പറയുന്നുണ്ട്. പരസ്യം വൈറൽ ആയതോടുകൂടിയാണ് പാറുകുട്ടിയുടെ പിന്മാറ്റത്തെപ്പറ്റി പ്രേക്ഷകർ പേടിക്കാൻ തുടങ്ങിയത്. പാറുകുട്ടിയുടെ സ്ഥാനത്തേക്കാണോ എന്ന് ഓർത്താണ് ആരാധകർക്ക് സംശയം.

എന്നാൽ പാറുകുട്ടിയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെയാണ്; 'ഞങ്ങൾ ഇതിനെപറ്റി ഒന്നും അറിഞ്ഞിട്ടില്ല, ഇത് തെറ്റായി പ്രചരിക്കുന്നതാണ്. പാറുവിനെ മാറ്റുന്നതാണ് പുതിയ കഥാസന്ദർഭങ്ങൾ എന്നാണ് അടുത്ത് അറിയുന്ന ചില പ്രവർത്തകർ പറയുന്നത്.

Advertisment