Advertisment

ഉയരെ എന്ന സിനിമ സത്യമാണ്.. ആത്മ വിശ്വാസമാണ്.. എല്ലാത്തിലും ഉപരി ആനുകാലികതയാണ്

New Update

ഉയരെ എന്ന സിനിമ സത്യമാണ്.. ആത്മ വിശ്വാസമാണ്.. എല്ലാത്തിലും ഉപരി ആനുകാലികതയാണ്.. പാര്‍വ്വതിയുടെ പല്ലവി രവീന്ദ്രന്റെ ഭാവിയെ കുറിച്ചുളള നെടുവീര്‍പ്പുകള്‍ മലയാളിയുടെ മനസ്സില്‍ കോരിയിട്ടാണ് ചിത്രം അവസാനിയ്ക്കുന്നത്.

Advertisment

publive-image

സിനിമ അവസാനിച്ചിട്ടും കണ്ണുനീരിലിരിക്കുന്ന അനേകരെ കോഴിക്കോട് കെെരളി തിയറ്ററിലും കണ്ടു. പാര്‍വ്വതി എന്ന അഭിനേത്രി അഭിനയ തലങ്ങളുടെ 'ഉയരെ' നിന്നു വീണ്ടും വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. ആദ്യ ചിത്രം മുതല്‍ മലയാളിയ്ക്ക് എന്നും ജീവിത ചിത്രങ്ങളുടെ ആത്മ സങ്കലനം തന്ന് വിജയചിത്രങ്ങളൊരുക്കുന്ന ബോബി-സഞ്ജയ് തിരക്കഥാ രംഗത്ത് മാന്ത്രികരായി തുടരട്ടെ..

രാജേഷ് പിളളയും ഈ കൂട്ടുകെട്ടും ചേര്‍ന്ന് സിനിമയില്‍ ട്രാഫിക്കിലൂടെ തുടങ്ങി വച്ച നവധാരയിലെ മികച്ച കണ്ണിയായി ശിഷ്യന്‍ മനു അശോകനും.. താര നിര്‍ണ്ണയവും സംഗീതവും ഛായാഗ്രഹണവും ചമയവും ഈ ചിത്രത്തിന്റെ വിജയ ഘടകങ്ങളില്‍ മുന്നിലാണ്. പാര്‍വ്വതി നിറഞ്ഞാടിയ സിനിമയിലെ നിര്‍ണായക കഥാപാത്രങ്ങളായി പുതിയ തലമുറയിലെ നായകരായ ടോവിനോയും ആസിഫ് അലിയും തയ്യാറായി എന്നതും സിനിമയ്ക്ക് ശുഭവാര്‍ത്തയാണ്. തീര്‍ച്ചയായും കണ്ടിരിയ്ക്കേണ്ട ചിത്രമാണ് ''ഉയരെ''..!

നല്ല സിനിമകളുടെ കാലത്ത് വീണ്ടും മലയാളിയ്ക്കു നെഞ്ചിലേറ്റാനൊരു അഭിമാന ചിത്രം സമ്മാനിച്ച ഉയരെയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ഒരു ബിഗ് സല്യൂട്ട്..!

 

Advertisment