Advertisment

'ഞങ്ങള്‍ ജെ എന്‍യുവിനൊപ്പം' ....ജെഎൻയുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാങ്ക് സിനിമയുടെ ടീസര്‍

New Update

കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാങ്ക് സിനിമയുടെ ടീസര്‍. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വികെ പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം അനശ്വര രാജനാണ് അവതരിപ്പിക്കുന്നത്.

Advertisment

publive-image

'ഞങ്ങള്‍ ജെ എന്‍യുവിനൊപ്പം' എന്നെഴുതിയാണ് 49 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസര്‍ അവസാനിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നതും ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചും നടി അനശ്വര രാജന്‍ രംഗത്ത് എത്തിയിരുന്നു. അക്രമികളെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിഷേധവുമായി അനശ്വര രംഗത്തെത്തിയത്. തട്ടമിട്ട ചിത്രവുമായി 'പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക' എന്നീ ഹാഷ് ടാഗോടെയായിരുന്നു അനശ്വരയുടെ പോസ്റ്റ്. എനിക്ക് ജെഎന്‍യുവില്‍ പഠിക്കാനാണ് ആഗ്രഹം എന്ന ഡയലോഗിലൂടെയാണ് ടീസറിലും അനശ്വര പ്രത്യക്ഷപ്പെടുന്നത്.

 

https://www.facebook.com/VaankuMovie/videos/460988814812850/?v=460988814812850

Advertisment