വള്ളുവനാട് കൂട്ടായ്മ ഷൂട്ടൌട്ട് മത്സരം – റിയല്‍ കേരള എഫ്.സി. ജേതാക്കള്‍

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, May 16, 2018

റിയാദ് :റിയാദിലെ വള്ളുവനാട് ഏരിയ പ്രവാസി അസോസിയേഷന്‍ (വാപ്പ)യുടെ ആഭ്യമുഖ്യത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്‌ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഒന്നാമത് ഷൂട്ടൌട്ട് മത്സരത്തില്‍ റിയാദിലെ പ്രമുഖ സോക്കര്‍ ക്ലബ്ബായ റിയല്‍ കേരള എഫ്.സി. ജേതാക്കളായി. കല്ലുമ്മല്‍ ഗയ്സ് റണ്ണര്‍അപ്പ് ആയി. റിയാദിലെ ദുറത്തുല്‍ മനാഖ് സ്റ്റെഡിയത്തില്‍ വെച്ച് നടന്ന മത്സരങ്ങള്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് മുഹമ്മദാലി പാലോളിപറമ്പ് അധ്യക്ഷത വഹിച്ചു. ഫാഹിദ് ജരീര്‍ ക്ലിനിക്ക്, അസ്കര്‍ കെല്‍ക്കോ, അബ്ദുള്ള വല്ലാഞ്ചിറ, ഷാജഹാന്‍ എടക്കര, ശംസുദ്ധീന്‍ മാളിയേക്കല്‍, അനീര്‍ ബാബു, ഉസ്മാന്‍ അലി പാലത്തിങ്കല്‍, സത്താര്‍ താമരത്ത്, നജമുദീന്‍ മഞ്ഞളാം കുഴി, ശബീബ് കരുവള്ളി, ചൂചാസ് അങ്ങാടി, മജീദ്‌ മണ്ണാര്‍മല, സക്കീര്‍ താഴേക്കോട്, വിനോദ് മങ്കട തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സിംഗിള്‍സ് ഷൂട്ടൌട്ട് മത്സരങ്ങള്‍ സൈനുദ്ധീന്‍ മാസ്റ്റര്‍ കിക്കോഫ്‌ നിര്‍വഹിച്ചു. ജുനൈസ് യു.എഫ്.സി. ഒന്നാം സ്ഥാനവും, ഷിബു നിലമ്പൂര്‍ രണ്ടാം സ്ഥാനവും, ശഹീം അരിപ്ര മൂന്നാം സ്ഥാനവും നേടി.  തുടര്‍ന്ന് നടന്ന ആവേശകരമായ വടംവലി മത്സരത്തില്‍ റെഡ് അറേബ്യ-ബി ടീം ചാമ്പ്യന്‍മാരായി. ഫ്രെണ്ട്സ് ഓഫ് അറേബ്യയാണ് റണ്ണര്‍അപ്. ഷക്കീല്‍ തിരൂര്‍ക്കാട്, ഫൈസല്‍ മണ്ണാര്‍മല, തുടങ്ങിയവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ജേതാക്കള്‍ക്കുള്ള സമ്മാനദാനം ശിഹാബ് കൊട്ടുകാട്, സലിം കെല്‍ക്കോ, ഷൌക്കത്ത് മക്കരപറമ്പ്, ശിഹാബ് വെട്ടത്തൂര്‍, ബാബു എരവിമംഗലം, നവാസ് വെങ്കിട്ട, ജാനിസ് പാലേമാട്, ഷമീര്‍ തിരൂര്‍ക്കാട് എന്നിവര്‍ നിര്‍വ്വഹിച്ചു.

ഷഫ്നാസ് ചാവക്കാട്, ഷഹീര്‍ സൈദാലി എന്നിവര്‍ അവതാരകരായിരുന്നു. ജനറല്‍ സെക്രട്ടറി ഷബീര്‍ പൂപ്പലം സ്വാഗതവും, മീറ്റ്‌ കോര്‍ഡിനെട്ടര്‍ ഷൌക്കത്ത് മക്കരപരമ്പ് നന്ദിയും പറഞ്ഞു.

×