Advertisment

ഒമാനിൽ വില വർധനവിന്​ വാറ്റ് കാരണമായേക്കില്ല

author-image
admin
New Update

മസ്കറ്റ്:  സൗദി അറേബ്യയിലും യുഎഇയിലും  ജനുവരി ഒന്ന്​ മുതൽ നടപ്പാകുന്ന മൂല്യവർധിത നികുതി പ്രാബല്യത്തിലാവുന്നത്​ ഒമാനിൽ വില വർധനവിന്​ കാരണമായേക്കില്ല. കയറ്റുമതിക്ക്​ നികുതി ഇല്ലാത്തതാണ്​ വില വര്‍ദ്ധനവിന് കാരണമാകില്ല

Advertisment

കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്​ വാറ്റ്​ പൂജ്യം ശതമാനമായിരിക്കും. എന്നാൽ, ഒമാൻ  വാറ്റ്​ നടപ്പാക്കുന്നതോടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നികുതി നൽകേണ്ടി വരും. അപ്പോഴും ഒമാനി​ലുള്ള അഞ്ച്​ ശതമാനം നികുതി മാത്രമായിരിക്കും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും എന്നതിനാൽ വിലയിൽ മാറ്റമുണ്ടാകില്ല. ഒമാനി ഉപഭോക്താക്കൾ യു.എ.ഇയിൽ നിന്നോ സൗദിയിൽ നിന്നോ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വാറ്റ്​ നൽകേണ്ടി വരും. ജനുവരി ഒന്ന്​ മുതൽ യു.എ.ഇയും സൗദി അറേബ്യയും മാത്രമാണ്​ വാറ്റ്​ നടപ്പാക്കുന്നത്​.

publive-image

ഒമാൻ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ രാജ്യങ്ങൾ 2019 ആദ്യത്തോടെയായിരിക്കും വാറ്റ്​ നടപ്പാക്കുക.അതേസമയം, യു.എ.ഇയിൽ വാറ്റ്​ നടപ്പാക്കുന്നത്​ ഒമാനിലെ ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. ചെറുകിട വ്യാപാരികൾ പലതും യുഎഇ മൊത്തവ്യാപാര മാർക്കറ്റിൽനിന്ന്​ വാങ്ങിയാണ്​ ഒമാൻ മാർക്കറ്റിൽ വിപണനം നടത്തുന്നത്​. പലരും ചെറിയ അളവിലാണ്​ ഉൽപന്നങ്ങൾ വാങ്ങുന്നത്​. ഒമാനിലെ ഹൈപർമാർക്കറ്റുകൾക്കും യു.എ.ഇയിലെ വാറ്റ്​ അനുഗ്രഹമാവും.

ചൈന അടക്കമുള്ള മറ്റ്​ രാജ്യങ്ങളിൽനിന്ന്​ യുഎഇ വഴി ഒമാനിലേക്ക്​ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഹൈപ്പർ മാർക്കറ്റ്​ ഉടമകൾ വാറ്റ്​ നൽകേണ്ടി വരില്ല. ഇത്തരം സ്ഥാപനങ്ങൾ മറ്റ്​ രാജ്യങ്ങളിൽനിന്ന്​ യു.എ.ഇയിലേക്ക്​ ഉൽപന്നങ്ങൾ ഇറക്ക്​ മതി ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന അഞ്ച്​ ശതമാനം നികുതി ഒമാനിലേക്ക്​ കയറ്റുമതി ചെയ്യുമ്പോൾ റീ ഇമ്പേഴ്സ്മെന്റ് ലഭിക്കും. ഇതുകാരണം ഇത്തരം സ്ഥാപനങ്ങൾക്ക്​ വിലക്കുറവിൽ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും.

Advertisment