Advertisment

നോവുള്ള പ്രണയത്തിന്റെ മധുര ഓര്‍മ്മകളുമായി 'ഇലഞ്ഞിപൂ .. ' മ്യൂസിക് വീഡിയോ

author-image
admin
New Update

ഇലഞ്ഞിപൂ ... 90 കളിൽ നടന്ന ഒരു പ്രണയമാണ് ഇലഞ്ഞിപൂവിന്റെ ഇതിവൃത്തം. ഷിജു എം ഭാസ്ക്കറാണ് ഇലഞ്ഞിപൂ നിർമ്മിച്ചിരിക്കുന്നത്. നിരവധി സംവിധായകർക്കൊപ്പം അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള സുഗീഷ് ആണ് ഇലഞ്ഞിപൂ സംവിധാനം ചെയ്തിരിക്കുന്നത്.

Advertisment

publive-image

അനിയത്തിപ്രാവ്, നിറം, മയിൽപ്പീലിക്കാവ് എന്നു തുടങ്ങി നൂറോളം ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ച മലയാളത്തിന്റെ പ്രിയ കവി എസ്.രമേശൻ നായർ ഒരിടവേളക്കുശേഷം എഴുതിയ ഗാനമാണ് ഇലഞ്ഞിപൂവിലേത്. അയാൾ ഞാനല്ല, പ്ലസ് ടു എന്നീ സിനിമകൾക്കും മലയാളികൾ നെഞ്ചിലേറ്റിയ മഴ എന്ന ആൽബത്തിന്റെ സംഗീത സംവിധായകനും എസ്.രമേശൻ നായരുടെ മകനുമായ മനു രമേശൻ ആണ് സംഗീതം .

ഗിരീഷ് നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ അനിൽ നായരുടെ അസോസിയേറ്റും, നിരവധി ഹ്രസ്വചിത്രങ്ങൾക്കും പരസ്യചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ച ഷിജു എം ഭാസ്ക്കറാണ് ഛായാഗ്രാഹകൻ. പോപ്പ്കോൺ ,സുവർണ്ണപുരുഷൻ എന്നു തുടങ്ങി നിരവധി സിന മകളുടെയും, നിരവധി പരസ്യചിത്രങ്ങളുടെയും എഡിറ്ററായ വിഷ്ണു വേണുഗോപാലാണ് ഇലഞ്ഞിപൂവിന്റെ എഡിറ്റർ.

publive-image

ലാൽ ജി മങ്ങാടനാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രദീഷ്, ബിബിയാ കക്കാട്ട്, റാഫി എന്നിവരാണ് താരങ്ങൾ. ജൂലൈ 14ന് കൊച്ചിയിൽ വച്ചു നടന്ന ഇലഞ്ഞിപൂവിന്റെ പ്രിവ്യൂ ഷോയിൽ നടനും സംവിധായകനുമായ വിനീത് കുമാർ, ഷാലിൻ സോയ തുടങ്ങി മലയാളത്തിലെ പ്രശസ്ത സംവിധായകരും, താരങ്ങളും പങ്കെടുത്തു.

ഇലഞ്ഞിപൂ ഫേയ്സ്ബുക്കിൽ ലോഞ്ച് ചെയ്തത് മലയാളത്തിന്റെ പ്രിയ നടി മിയ ആണ്. ജീവിതത്തിലെന്നും എല്ലാവരും നിധിപോലെ സൂക്ഷിക്കുന്ന കൗമാരത്തിന്റെയും, ഗ്രഹാതുരത്വത്തിന്റെയും ആദ്യ പ്രണയത്തിന്റെയും മധുരമാണ് ഇലഞ്ഞിപൂ.

publive-image

Advertisment