Advertisment

നിങ്ങളെ വിലകുറച്ചു കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ്ബൈ പറയാനുള്ള സമയമായിരിക്കുന്നു; വനിതാ ദിനത്തില്‍ വിദ്യാ ബാലന്‍റെ പോസ്റ്റ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മെലിഞ്ഞ് വടിവൊത്ത ശരീരമാണ് സ്ത്രീയുടെ സൗന്ദര്യമെന്ന് വിശ്വസിക്കുന്നവര്‍ക്കുളള മറുപടിയുമായാണ് ബോളിവുഡ് നടി വിദ്യാബാലന്‍റെ വനിതാ ദിന സ്പെഷ്യല്‍ പോസ്റ്റ്. ഇൻസ്റ്റാഗ്രാമിലാണ് സ്വന്തം ശരീരത്തെക്കുറിച്ച്‌ ബോധ്യം വരാനുള്ള പോസ്റ്റുമായി വിദ്യ എത്തിയിരിക്കുന്നത്. സ്വന്തം ശരീരത്തിന്‍റെ കുറവുകളില്‍ വിഷമിക്കാതെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ സ്നേഹിക്കണമെന്നാണ് വിദ്യയുടെ പക്ഷം.

“മെലിയാനോ, ആകർഷണീയമാവാനോ, സ്മാർട്ടോ ഹോട്ടോ, കൂളോ ആയി മാറാനോ, കൂടുതൽ സമ്പന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വിലകുറച്ചു കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ്ബൈ പറയാനുള്ള സമയമായിരിക്കുന്നു.

ഞാൻ നല്ലതല്ല എന്ന് പറയുന്ന നിങ്ങളിലെ ആന്തരിക വിമർശകനോട് ‘നിങ്ങൾക്കിനി പോകാം’ എന്ന് പറയാം. നിങ്ങളുടെ ഏറ്റവും മികച്ച വേർഷൻ ഉണ്ടാവണമെന്നില്ല. ഇന്ന് നിങ്ങൾക്കേറ്റവും മികച്ചത് ആകാൻ പറ്റില്ലെങ്കിൽ അത് നാളെയുമാവാം,” വിദ്യ നൽകുന്ന സന്ദേശം ഇതാണ്.

നിറയെ വ്യക്തികള്‍ ഉള്ള ഒരു ലോകത്തു നമ്മള്‍ മികച്ചതിനെ എങ്ങനെ കണ്ടെത്താനാണ്. ഈ ചിത്രമാണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്ദി… വിദ്യ കുറിച്ചു. താന്‍ പറഞ്ഞത് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇതാണ് സമയം എന്ന ഹാഷ്ടാഗില്‍ പറയാനുള്ളത് പോസ്റ്റ് ചെയ്യാനും തന്റെ ആരാധികമാരോട് താരം പറയുന്നുണ്ട്.

Advertisment