Advertisment

ബ്രദേഴ്സ് ഡേയിലെ വിജയരാഘവന്റെ ന്യൂജെന്‍ ലുക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നായകനായും വില്ലനായും ഒരുപോലെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് വിജയരാഘവന്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ റോള്‍ വിജയരാഘവന് ഏറെ കൈയ്യടി വാങ്ങി കൊടുത്തിരുന്നു. ഇപ്പോഴിതാ ബ്രദേഴ്സ് ഡേയിലെ വ്യത്യസ്തമായ വേഷം.

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയില്‍ പൃഥ്വിയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ജീന്‍സും ധരിച്ച് ക്ലീന്‍ ഷേവായി നില്‍ക്കുന്ന വിജയരാഘവനെ കണ്ടാല്‍ ഒരു പയ്യന്‍ നില്‍ക്കുന്നത് പോലെ തോന്നും.

https://www.facebook.com/BrothersDayMovie/photos/a.184751182457667/322244115375039/?type=3

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്നയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പ്രസന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോണ്‍ സെബാസ്റ്റ്യന്‍ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

Advertisment