Advertisment

ഡൽഹി ഭദ്രാസനത്തിൻ്റെ ഔദ്യോഗിക സംഗീത വിഭാഗം സ്കൂൾ ഓഫ് ഓർത്തഡോക്സ് സേക്രഡ് മ്യൂസിക്ക് വെർച്ച്വൽ ക്വയർ അവതരിപ്പിച്ച ഗാനോപഹാരം 'വരുവിൻ സഹജരെ' പ്രകാശനം ചെയ്തു

New Update

publive-image

Advertisment

ഡല്‍ഹി: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദിവംഗതനായ അഭിവന്ദ്യ ഡോക്ടർ പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായതും, ഇയ്യോബ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയിൽ പരിലാളിക്കപ്പെട്ടതുമായ, ഡൽഹി ഭദ്രാസനത്തിൻ്റെ ഔദ്യോഗിക സംഗീത വിഭാഗം സ്കൂൾ ഓഫ് ഓർത്തഡോക്സ് സേക്രഡ് മ്യൂസിക്കിൻ്റെ രജത ജൂബിലിയുടെ ഭാഗമായി, സ്കൂൾ ഓഫ് ഓർത്തഡോൿസ് സേക്രഡ് മ്യൂസിക് വേർച്ച്വൽ ക്വയർ അവതരിപ്പിച്ച ഗാനോപഹാരം ' വരുവിൻ സഹജരെ' പ്രകാശനം ചെയ്തു.

ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപോലീത്താ സൂം മീറ്റിംഗിൽ കൂടിയാണ് ചടങ്ങ് ഉൽഘാടനം ചെയ്തത്.

ഓർത്തഡോക്സ് വിശ്വാസികൾക്ക് പരമ്പര്യമായി പകർന്നു കിട്ടിയ ആരാധനാ സംഗീതത്തിൻ്റെ പവിത്രതയും വിശുദ്ധിയും ഒട്ടും ചോർന്നുപോകാതെ പുതുതലമുറകൾക്ക് പകർന്നു നൽകുവാൻ സ്കൂൾ ഓഫ് ഓർത്തഡോക്സ് സേക്രഡ് മ്യൂസിക് കൂടുതൽ ശക്തിയാർജ്ജിച്ച് മുന്നേറേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണെന്ന് ചടങ്ങിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രസ്താവിക്കുകയുണ്ടായി.

ഈ സംഗീത വിഭാഗത്തിൻ്റെ ആദ്യ ഡയറക്ടർ ആയിരുന്ന വന്ദ്യ സാം വി ഗബ്രിയേൽ കോറപ്പിസ്കോപ്പ, ഈ പ്രസ്ഥാനം വളർന്ന് പടർന്നുപന്തലിച്ച് സഭയ്ക്ക് ഒരു മുതൽക്കൂട്ടാകട്ടെ എന്ന് ആശംസിക്കുകയുണ്ടായി.

ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ ജെയ്സൺ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഭദ്രസന യുവജനപ്രസ്ഥാനത്തിൻ്റെ ആദ്യകാല ജനറൽ സെക്രട്ടറി ശ്രീ നൈനാൻ എബ്രഹാം ഉൽഘാടന പ്രോഗ്രാം അമേരിക്കയിൽ നിന്ന് സൂം മോഡറേറ്റർ ആയി നേതൃത്വം നൽകി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുൻകാല ഗായകരും പ്രവത്തകരും ഈ അസുലഭ നിമിഷത്തിന് സാക്ഷികളായി സംബന്ധിച്ചു. ഡൽഹി നിവാസിയായ വിൽ‌സൺ തോമസ് എഴുതിയ വരികൾ പലവിധ കാരണങ്ങളാൽ മാനസിക വിഷമം അനുഭവിക്കുന്ന മനുഷ്യ സമൂഹത്തെ മുഴുവൻ ദൈവസന്നിധിയിലേക്ക് ആനയിക്കുന്നു.

സാം തോമസ് (ദുബായ് ) ഓർക്കസ്‌ട്രേഷൻ നിർവഹിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഡൽഹിയുടെ അഭിമാനം തോമസ് ഏലിയാസ് (ബെന്നി) ആണ്.

ഈ മൂന്നു പേരോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 22 ആദ്യകാല ഗായകർ ഒത്തു ചേർന്ന് ആലപിക്കുമ്പോൾ രജത ജൂബിലി ആഘോഷങ്ങൾക്കു മാറ്റു കൂടുന്നു.

അഭിഷേക് (സൈനഫോ), കേരളയാണ് ഇതിന്റെ വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. കോവിഡ് രോഗത്തെ അതിജീവിച്ചവരും കോവിഡ് രോഗികളെ ശുശ്രുഷിക്കുന്നവരുമായവരുടെ കൂട്ടായ്മയാണ് ഈ ഉദ്യമത്തിന്ന് പിന്നിൽ പ്രവർത്തിച്ചത്..

ഈ ഗാനം പുറത്തിറക്കുവാൻ ജോർജ് വര്ഗീസ്‌, സണ്ണി മല്ലപ്പള്ളി, സജിമോൻ ജോർജ്, ജോജി വഴുവാടി എന്നിവർ നേതൃത്വം നൽകി.

സ്കൂൾ ഓഫ് ഓർത്തഡോക്‌സ് സേക്രഡ് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ഈ ഗാനം ഇപ്പോൾ ലഭ്യമാണ്.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">

 

delhi news
Advertisment