ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി കമല്‍ഹാസന്‍ ; വിശ്വരൂപം 2വിന്റെ ട്രെയിലര്‍

ഫിലിം ഡസ്ക്
Monday, July 30, 2018

ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കമല്‍ഹാസന്‍ ചിത്രം ‘വിശ്വരൂപം 2’വിന്റെ പുതിയ ട്രെയിലര്‍ എത്തി. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിലെത്തും. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.

കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2വിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാനും കമല്‍ഹാസനും ഒന്നിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, ആസ്‌കാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍,രാഹുല്‍ ബോസ്,ജയ്ദീപ് അഹ്ലാവത്,നാസര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

 

×