Advertisment

ഈ 5 ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കിക്കിയാൽ ഇനി തടി ഈസിയായി കുറക്കാം

New Update

publive-image

Advertisment

രാത്രികാലങ്ങളിൽ അത്താഴത്തിന് കുറച്ചു മാത്രം കഴിച്ചാൽ മതി എന്നാണ് പൊതുവേ എല്ലാരും പറയാറ്. ഈ ആശയത്തിന് ശാസ്ത്രത്തിന്റെ പിന്തുണയുമുണ്ട്. നമ്മുടെ ശരീര വ്യവസ്ഥിതി ഒരു ക്ലോക്ക് പോലെയാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ദഹനവ്യവസ്ഥ അതിരാവിലെ കുടുതൽ ശക്തവും രാത്രിയിൽ ദുർബലവുമായിരിക്കും.

അതുകൊണ്ട് തന്നെ ഉറക്കസമയത്തിന് തൊട്ടുമുമ്പ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിൽ ആയിരിക്കേണ്ടത് ആത്യാവശ്യമാണ്. ഇവ കൂടുതൽ ഉള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഇത് ദഹന വ്യവസ്ഥയെ അവതാളത്തിലാക്കികൊണ്ട് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമായേക്കും.

അത്താഴത്തിന് ഹെവി അല്ലാത്തതും ആരോഗ്യകരവുമായ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇതിനായി അത്താഴത്തിന് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുടെ ഒരു പട്ടിക ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ രാത്രികാലങ്ങളിൽ കഴിക്കാൻ പാടില്ലാത്തതോ അല്ലെങ്കിൽ ഒഴിവാക്കേണ്ടതോ ആയ വിവിധ ഭക്ഷണങ്ങൾ ഉണ്ട്.

വിശക്കുമ്പോൾ വളരെ വേഗം ഉണ്ടാക്കാൻ കഴിയുന്ന വിഭവമാണ് പാസ്ത. പാസ്ത സ്ഥിരമായി കഴിച്ചാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. പാസ്ത ചർമത്തിന്റെ സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടുത്തും. മുഖക്കുരുവും സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരിക്കലും പാസ്ത കഴിക്കാൻ പാടില്ല.

ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പായി മാറും. ഇത് അമിത വണ്ണം, കൊളസ്‌ട്രോൾ എന്നിവയ്ക്ക് കാരണമാകും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഐസ്ക്രീം ഒരു കാരണവശാലും കഴിക്കരുത്. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിയ്ക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്ക്രീം പാടില്ല.

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണല്ലോ പിസ. എന്നാൽ രാത്രിയിൽ പിസ അധികം കൊടുക്കേണ്ട. അസിഡിറ്റി പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പിസ. രാത്രിയിൽ പിസ കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

രാത്രി സമയങ്ങളിൽ ഡാർക്ക് ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഡാർക്ക് ചോക്ലേറ്റ്. കാഫീൻ ധാരാളം അടങ്ങിയതിനാൽ ശരീരഭാരം കൂടാം. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഈ 5 ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നതിന് 'ബിഗ് നോ' തന്നെ പറഞ്ഞോളൂ. നിങ്ങളുടെ വണ്ണം കുറയുന്നത് ചുരുക്കം ദിവസങ്ങൾക്കുള്ളിൽ തന്നെ കണ്ടു തുടങ്ങും.

health tips
Advertisment