Advertisment

ഷറഫുദ്ദീൻ കണ്ണേത്ത് നയിക്കുന്ന കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

New Update

കുവൈത്ത് സിറ്റി: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം ശനിയാഴ്ച രാവിലെ പുറപ്പെട്ടു.

Advertisment

publive-image

ഇൻഡിഗോ എയർലൈൻസിൽ സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വൈകിട്ട് 3 മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്.

കുവൈത്ത് കെഎം.സി.സി. ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാന ഭാരവാഹിയായ എം.ആർ. നാസർ, ഹാരിസ് വള്ളിയോത്ത്, മുൻ കേന്ദ്ര സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ ഫാസിൽ കൊല്ലം , തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് ഹഖീം, കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാനവാസ് കാപ്പാട് മറ്റു ജില്ലാ- മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

publive-image

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ മുൻ കേന്ദ്ര പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ്, വോട്ട് വിമാനത്തിന്റെ കോർഡിനേറ്റർ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി ടി.ടി ഷംസു, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ, ജില്ലാ - മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ പുറപ്പെടുന്നുണ്ടെന്ന് കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.

Advertisment