Advertisment

മൂന്നാമത് വോക്‌സ് സിനിമാ തിയേറ്റർ തലസ്ഥാന നഗരിയിൽ പ്രവർത്തനം തുടങ്ങി.

author-image
admin
Updated On
New Update

റിയാദ് - തലസ്ഥാന നഗരിയിൽ തങ്ങളുടെ മൂന്നാമത് വോക്‌സ് സിനിമാ തിയേറ്റർ പ്രവർത്തനം തുടങ്ങിയതായി മാജിദ് അൽഫുതൈം കമ്പനി അറിയിച്ചു. അൽയാസ്മിൻ ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച ഈ തിയേറ്ററിൽ ഉപയോക്താക്കൾക്ക് ഉല്ലാസത്തിനായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകരുടെ അഭിരുചിക്ക് അനുസരിച്ച് ഭക്ഷണ പാനീയങ്ങൾ തെരഞ്ഞെടുക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനും തിയേറ്ററിൽ സൗകര്യമുണ്ട്.

Advertisment

publive-image

എട്ട് സ്‌ക്രീനുകളുള്ള തിയേറ്ററിൽ 553 സീറ്റുകളാണുള്ളത്. കുട്ടികൾക്കും കുടുംബ ങ്ങൾക്കും  നവോന്മേഷം പ്രദാനം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും തിയേറ്ററിൽ സജ്ജമാക്കിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ സൗദിയിൽ 110 തിയേറ്ററുകൾ തുറക്കുതിന് വോക്‌സ് കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനോടകം ജിദ്ദയിലും റിയാദിലു മായി 39 തിയേറ്ററുളാണ് വോക്‌സ് കമ്പനിയുടെ മേൽനോട്ടത്തിൽ നടക്കുന്നത്.

 

Advertisment