Advertisment

നെയ്മറെ തടുക്കാന്‍ ശ്രമിക്കും,അതിന് കഴിഞ്ഞില്ലെങ്കില്‍ കടിച്ചുവീഴ്ത്തും

New Update

പിഎസ്ജിയില്‍ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് നെയ്മര്‍. അതുകൊണ്ട് തന്നെ നെയ്മറെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് മുന്‍ ഫ്രാന്‍സ് കോച്ച് റെയ്മണ്ട് ഡൊമനിക്കിന്റെ അഭിപ്രായം. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും സ്ട്രാസ്ബര്‍ഗുമായുള്ള മത്സരത്തിനു മുന്‍പാണ് ഡൊമനിക്ക് ഇക്കാര്യം പറഞ്ഞത്. സ്ട്രാസ്ബര്‍ഗിന്റെ വെബ് സൈറ്റിലാണ് ഡൊമനിക്കിന്റെ ഈ അഭിപ്രായ പ്രകടനം.

Advertisment

publive-image

മുന്‍പ് ഫ്രഞ്ച് ലീഗില്‍ ഇരു ടീമുകള്‍ക്കും വേണ്ടി ലെഫ്റ്റ് ബാക്കായി കളിച്ച താരമാണ് ഡൊമനിക്ക്. നെയ്മറെ തടുക്കാന്‍ സ്ട്രാട്‌സ് ബര്‍ഗ് കളിക്കാര്‍ എന്തു ചെയ്യണമെന്നു ചോദിച്ചപ്പോളാണ് ഡൊമിനിക്കിന്റെ രസകരമായ അഭിപ്രായം വന്നത്. താനാണു നെയ്മര്‍ക്കെതിരെ കളിക്കുന്നതെങ്കില്‍ അയാളുടെ കൂടെ തന്നെ ഞാന്‍ നടക്കും.

എനിക്കെന്താവുമെന്ന് ഞാന്‍ കാണിച്ചു കൊടുക്കും. വേണ്ടി വന്നാല്‍ അയാളെ തടുക്കാന്‍ വേണ്ടി കടിക്കാനും മടിക്കില്ലെന്ന് ഡൊമനിക്ക് പറഞ്ഞു. എന്നാലും നെയ്മറെ തടുക്കാനാവില്ലെന്നും ഡൊമനിക്ക് അഭിപ്രായപ്പെട്ടു. പിഎസ്ജിക്കെതിരെ സ്ട്രാസ്ബര്‍ഗ് ജയിക്കാന്‍ സാധ്യതയൊന്നുമില്ലെന്നും ഡൊമനിക്ക് പറഞ്ഞു. അതൊരു ഉടോപ്യന്‍ സ്വപ്നമാണെന്നും അതു കൊണ്ടു തന്നെ സ്ട്രാസ്ബര്‍ഗ് കോച്ചിന് ഒരു ഉപദേശവും നല്‍കാനില്ലെന്നും ഡൊമനിക് അഭിപ്രായപ്പെട്ടു.

ബാഴ്‌സലോണയില്‍ നിന്നും 222 മില്യണ്‍ യൂറോ എന്ന റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി നെയ്മറെ സ്വന്തമാക്കിയത്. പി.എസ്.ജിയിലെത്തിയപ്പോള്‍ മുതല്‍ താരം ക്ലബ്ബില്‍ സംതൃപ്തനല്ലായെന്നും സഹതാരം കവാനിയുമായി അഭിപ്രായ വ്യത്യാസത്തിലാണ് എന്ന തരത്തിലുളള വാര്‍ത്തകളും നിലനില്‍ക്കുന്നുണ്ട്.

futbol maradona
Advertisment