Advertisment

വിവാഹ വാർഷികത്തില്‍ ജഗതിയ്ക്ക് ഭാര്യയുടെ സ്നേഹചുംബനം....

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ 40–ാം വിവാഹവാർഷികം ആഘോഷിച്ച് കുടുംബം.

Advertisment

publive-image

ജഗതിക്കു സ്നേഹചുംബനം നൽകുന്ന ഭാര്യ ശോഭയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. മകൾ പാർവതിയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.

ഇത് തന്‍റെ കാൻഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി കുറിച്ചു. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്‍റെ ജീവിതത്തിലേക്ക്

ശോഭയെത്തിയത്.

തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ജഗതി അഭിനയിച്ചത്. അവിടെ നിന്നുലെനിൻ രാജേന്ദ്രന്‍റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച അപകടം.

തുടർന്ന് 7 വർഷമായി അദ്ദേഹം വീൽചെയറിലാണ്. തിരുവനന്തപുരത്തു പേയാട്ടുള്ള വസതിയിലാണു താമസം. വലതു കൈയ്ക്കു സ്വാധീനക്കുറവുണ്ട്. സംസാരിക്കുന്നതിനു ബുദ്ധിമുട്ടുള്ളതിനാൽ കൂടുതലും ആംഗ്യഭാഷയിലാണു സംസാരം.

Advertisment